Info Clinic
ഒക്ടോബർ 1 – ലോക അർട്ടിക്കേരിയ ദിനം ( World Urticaria Day)
“മെച്ചപ്പെട്ട ജീവിതനിലവാരം (Better quality of life) ” എന്നതാണ് ഈ വർഷത്തെ അർട്ടിക്കേരിയ ദിന ചിന്താവിഷയം. ഇത്തരത്തിൽ ഒരു വിഷയം തിരഞ്ഞെടുത്തത്തിൽ നിന്ന് തന്നെ മനസിലാക്കാം എത്രത്തോളം ഈ അവസ്ഥ രോഗിയുടെ ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന്.
ശരീരത്തിൽ ചൊറിഞ്ഞു തടിക്കുന്ന ഒരിനം അലർജിയാണ് അർട്ടിക്കേരിയ. വളരെ സാധാരണമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണിത്.
ശരീരവുമായി സമ്പർക്കത്തിൽ വരുന്ന പദാർത്ഥങ്ങളോട് നമ്മുടെ പ്രതിരോധശക്തി അമിതമായി പ്രതികരിക്കുന്നതാണ് കാരണം. സൂര്യനും സൂര്യനു താഴെയുള്ളതെന്തും ഇത്തരം അലർജിയുണ്ടാക്കാം.
ഏതു പ്രായത്തിലും അർട്ടിക്കേരിയ ഉണ്ടാകാം.
ചർമ്മത്തിൽ ചൊറിച്ചിൽ,ചുണ്ടിലും കൺപോളകളിലും നീര് എന്നീ പ്രശ്നങ്ങൾ മുതൽ അപൂർവ്വമായെങ്കിലും ഗുരുതരവും മാരകവുമായ അനാഫൈലക്സിസ് എന്ന അവസ്ഥയും ഇത്തരം അലർജി മൂലം ഉണ്ടാകാം.
അലർജി ഉണ്ടാക്കുന്ന വസ്തുവിനെ അലർജൻ (allergen) എന്നു വിളിക്കുന്നു . ശരീരത്തിന്റെ പ്രതിരോധശക്തിയെ ഉത്തേജിപ്പിച്ചു ആന്റിബോഡി (antibody) ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്ന അലർജനിൽ അടങ്ങിയിരിക്കുന്ന ഘടകം ആന്റിജൻ(antigen) എന്നറിയപ്പെടുന്നു.
പൂമ്പൊടി, പൊടി, പുക, ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ എന്നിവ ഇതിൽ ചിലതു മാത്രം..
അലർജനുമായി സമ്പർക്കത്തിൽ വന്നു നിമിഷങ്ങൾക്കുള്ളിൽ പോലും സംഭവിക്കാവുന്ന ഈ റിയാക്ഷൻ ഇമ്മീഡിയേറ്റ് ഹൈപെർസെൻസിറ്റിവിറ്റി (immediate hypersensitivity) എന്നും അറിയപ്പെടുന്നു.
അലർജനുകൾ വിവിധ തരത്തിൽ ശരീരവുമായി സമ്പർക്കത്തിൽ വരാം
ശ്വസനത്തിലൂടെ –
അന്തരീക്ഷത്തിലുള്ള ഇവ aeroallergens എന്നാണ് അറിയപ്പെടുന്നത്. പൊടി, പുക, പൂമ്പൊടി മുതലായവ ഈ ഗണത്തിൽ പെടുന്നു.
ഭക്ഷിക്കുന്നതിലൂടെ –
ഭക്ഷണപദാർത്ഥങ്ങളും (food allergens) മരുന്നുകളും. മുട്ട, പാൽ, ഇറച്ചി, ചില തരം മത്സ്യം, പയർവർഗങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ
ചർമ്മവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ
കുത്തിവയ്ക്കുന്നതിലൂടെ – കടന്നൽ കുത്ത്, ഇൻജക്ഷനായുള്ള മരുന്നുകൾ
മറ്റു കാരണങ്ങൾ
അണുബാധ – ടോൺസിലൈറ്റിസ്, വിരശല്യം
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ
Idiopathic – പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാത്ത അർട്ടിക്കേരിയ
Physical അർട്ടിക്കേരിയ – ചൂട്, തണുപ്പ്, വെയിൽ, മർദ്ദം എന്നിങ്ങനെയുള്ള കാരണങ്ങളാൽ.
ശരീരത്തിൽ ഉരസിയാൽ, ഉരസുന്ന രേഖയിൽ ചുവന്ന പാടുകൾ വരുന്ന ഡെർമോഗ്രാഫിസം (Dermographism), ഇറുകിയ വസ്ത്രങ്ങൾ, ബെൽറ്റ്‌ തുടങ്ങിയ ഉപയോഗിക്കുമ്പോൾ, ഇറുകി കിടന്ന ഭാഗത്തുണ്ടാകുന്ന Pressure urticaria ഒക്കെ Physical അർട്ടിക്കേരിയയുടെ വകഭേദങ്ങളാണ്.
മാനസിക സമ്മർദ്ദം, ആർത്തവം, മർദം, ചൂട് മുതലായ സാഹചര്യങ്ങൾ അർട്ടിക്കേരിയ ഉള്ള ഒരാൾക്ക് രോഗം വരാനുള്ള സാധ്യത കൂട്ടിയേക്കാം.
ഒരു ആന്റിജൻ ആദ്യമായി ശരീരവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഈ ആന്റിജന് എതിരെയുള്ള നിശ്ചിത (specific) ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടുന്നു. വീണ്ടും ഇതേ ആന്റിജൻ ശരീരവുമായി സമ്പർക്കത്തിൽ വന്നാൽ മുൻപ് ഉല്പാദിപ്പിക്കപ്പെട്ട നിശ്ചിത ആന്റിബോഡി വലിയ തോതിൽ ഉണ്ടാകുകയും അവ ആന്റിജനുമായി കൂടി ചേരുകയും ചെയ്യുന്നു.
ഇമ്മ്യൂണോഗ്ലോബുലിൻ ഇ (IgE) എന്ന ആന്റിബോഡിയാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ ആന്റിജൻ ആന്റിബോഡി സംയുക്തം ത്വക്കിലുള്ള mast cells എന്ന കോശങ്ങളെ ഉത്തേജിപ്പിച്ചു അവയിൽ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിൻ ഉൾപ്പെടെയുള്ള ഘടകങ്ങളെ പുറത്തേയ്ക്ക് തള്ളുന്നു.
ഹിസ്റ്റമിൻ മൂലം രക്തക്കുഴലുകൾ വികസിക്കാനും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങാനും കാരണമാകുന്നു. തന്മൂലം ത്വക്കിലും ശ്ലേഷ്മ സ്തരത്തിലും, ചിലപ്പോൾ ശ്വാസനാളത്തിലും നീർവീക്കം ഉണ്ടാകുന്നു.
ലക്ഷണങ്ങൾ
ചർമ്മത്തിൽ ചൊറിച്ചിലോടു കൂടിയ ചുവന്ന അൽപ്പായുസുള്ള തടിപ്പുകൾ കണ്ടു വരുന്നു. മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഇവ യാതൊരു പാടും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. ഇതിനെ അർട്ടിക്കേരിയ (urticaria) അല്ലെങ്കിൽ ഹൈവ്സ് (hives) എന്നു പറയുന്നു.
ചുണ്ടിലും കൺപോളകളിലും ഇത്തരം തടിപ്പുകൾ ചൊറിച്ചിലിനേക്കാൾ കൂടുതൽ വേദനയുള്ളവയായും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായും കണ്ടു വരുന്നു . ഇതാണ് ആഞ്ജിയോഎഡീമ (angioedema).
ഇത്തരം അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുക, ചുമ , ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനാഫൈലാക്സിസ് (anaphylaxis). ചില മരുന്നുകൾ കുത്തിവയ്ച്ച ശേഷം പെട്ടെന്ന് മരണം സംഭവിക്കുന്നത് ഈ അനാഫൈലാക്സിസ് മൂലമാണ്.
ആറു ആഴ്ചയിൽ കൂടുതൽ ഒട്ടു മിക്ക ദിവസങ്ങളിലും തുടർച്ചയായി നീണ്ടു നിൽക്കുന്ന രോഗത്തെ ക്രോണിക് അർട്ടിക്കേരിയ (Chronic urticaria) എന്ന് വിളിക്കുന്നു, ആറു ആഴ്ച്ചക്കുള്ളിൽ രോഗശമനം ഉണ്ടായാൽ അക്യൂട്ട് അർട്ടിക്കേരിയ (Acute urticaria) എന്നും.
ചികിത്സ
അലർജിക്കു കാരണമായ ഘടകങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനശില.
മരുന്നുകൾ, പൊടി, പുക, തണുപ്പ്, വെയിൽ തുടങ്ങി എന്താണോ അലർജി ഉണ്ടാക്കുന്നത്, അതുമായി സമ്പർക്കം ഒഴിവാക്കുക.
മരുന്നിനോട് ഒരിക്കൽ അലർജി വന്നിട്ടുള്ളവർ കാരണമായ മരുന്നുകളുടെ പേരുകൾ ഓർത്തു വയ്ക്കുകയും പേഴ്സിലോ മറ്റോ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ബന്ധുക്കളും ഇതേ പറ്റി ബോധവാന്മാർ ആയിരിക്കണം . ഏതു രോഗത്തിന്റെ ചികിത്സക്കായി ആശുപത്രിയിൽ പോകേണ്ടി വന്നാലും മരുന്നിന്റെ വിവരങ്ങൾ ഡോക്ടറെ ധരിപ്പിക്കണം.
ചൊറിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ നിന്ന് ഉടൻ തന്നെ മാറാൻ ശ്രമിക്കുക.
കലാമിൻ ലോഷൻ പുരട്ടുന്നത് ചൊറിച്ചിൽ കുറയ്ക്കും.
മഞ്ഞൾ, തുളസിയില,വേപ്പില, ഭസ്മം തുടങ്ങിയവ പുരട്ടാതെയിരിക്കുക.
അലർജിക്ക് കാരണമാവുന്ന ഇൻറർലൂക്കിൻ, ലൂക്കോട്രെയീൻ, ഹിസ്റ്റമീൻ തുടങ്ങിയ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന രാസഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിഹിസ്റ്റമിൻ പോലെയുള്ള മരുന്നുകളാണ് അലർജിയുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചില അവശ്യ ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ്, അഡ്രിനാലിൻ തുടങ്ങിയവ വേണ്ടി വന്നേക്കാം.
ആന്റിഹിസ്റ്റമിൻ മരുന്നുകൾ ഉറക്കക്ഷീണം ഉണ്ടാക്കാം എന്നത് കൊണ്ട് ഈ മരുന്നു കഴിക്കുന്നവർ വാഹനമോടിക്കുകയോ, മെഷീനുകൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആഞ്ജിയോ എഡിമ, അനാഫൈലക്സിസ്, മരുന്നുകളോടുള്ള അലർജി,ശരീരമാസകലം ഉള്ള അർട്ടിക്കേരിയ,തുടങ്ങിയവ ഉടനടി ആശുപത്രികളിൽ പോയി ചികിത്സ തേടേണ്ട മാരകമായേക്കാവുന്ന രോഗാവസ്ഥകളാണ്.
കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിച്ചാൽ ഭേദമാക്കാവുന്ന രോഗമാണ് അർട്ടിക്കേരിയ.
കോടതി വിധിയും ഗർഭച്ഛിദ്രവും
അവിവാഹിതയാണ്‌ എന്ന കാരണം ഗർഭച്ഛിദ്രം നിഷേധിക്കുവാനുള്ള കാരണം അല്ല എന്നും വിവാഹിതയാണോ അല്ലയോ എന്നത് ഗർഭച്ഛിദ്രം ചെയ്യുവാനുള്ള അവകാശത്തിൽ പ്രധാനം അല്ല എന്നും ഇന്ത്യയുടെ പരമോന്നത നീതി പീഠം വിധി പുറപ്പെടുവിച്ചിരിക്കുന്നു.
ഗർഭച്ഛിദ്രം ചെയ്യണോ വേണ്ടയോ എന്ന തീരുമാനം സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നും ബാഹ്യ ഇടപെടലുകളോ സ്വാധീനമോ ഇല്ലാതെ സ്ത്രീക്ക് മാത്രമായി അതു തിരഞ്ഞെടുക്കാൻ കഴിയണം എന്നും അസന്ദിഗ്ധമായി സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് . ഓരോ സ്ത്രീക്കും “പ്രത്യുൽപാദന സ്വയംനിർണ്ണയം “( Reproductive autonomy) ഉണ്ടായിരിക്കണമെന്നും വിധി വ്യക്തമാക്കുന്നു.
ഇന്ത്യൻ നിയമം ഇന്നത്തെ നിലയിൽ വൈവാഹിക ബലാത്സംഗം ഒരു കുറ്റമായി കണക്കാക്കുന്നില്ല എങ്കിലും
എംടിപി നിയമപ്രകാരം ഭർത്താക്കന്മാർ നടത്തുന്ന ലൈംഗികാതിക്രമങ്ങളെ വൈവാഹിക ബലാത്സംഗമായി വർഗ്ഗീകരിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
MTP നിയമത്തിന്റെ അന്ത:സത്ത എന്നത് സുരക്ഷിതവും നിയമപരവുമായ ഗർഭച്ചിദ്രത്തിനു അവസരം ഒരുക്കുക എന്നതാണ് എന്ന് കോടതി എടുത്തു പറയുന്നു. MTP ആക്റ്റ് പ്രാഥമികമായി സ്ത്രീകൾക്ക് പ്രയോജനകരമായ നിയമനിർമ്മാണമായി വർത്തിക്കണം എന്നും ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന പ്രയോജനപ്രദമായ ഒരു നിയമനിർമ്മാണം എന്ന നിലയ്ക്ക് വേണം അതിനെ കാണുവാൻ എന്നും കോടതി പറയുന്നുണ്ട്.
എംടിപി നിയമം 2021 ൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതികൾ നിയമത്തിന്റെ ആനുകൂല്യങ്ങൾ വിപുലീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ഈ സേവനങ്ങൾ ലഭ്യമാവണം എന്ന് വിധി വ്യക്തമാക്കുന്നു
*2021 MTP നിയമ ഭേദഗതി*
1971ലെ ഗർഭച്ഛിദ്രനിയമങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങൾ നിയമപരമായി പ്രാബല്യത്തിൽ വന്നപ്പോൾ ഉണ്ടായ പ്രധാന മാറ്റങ്ങൾ ഇവയാണ്
1. ഗർഭച്ഛിദ്രം നടത്താനുള്ള ഉയർന്ന പരിധി 20 ആഴ്ച്ചയിൽ നിന്നു 24 ആഴ്ചയായി, ബലാൽസംഗത്തിനു ഇരയായ സ്ത്രീകൾക്കു പുനർനിർണ്ണയിച്ചിരിക്കുന്നു. ഇൻസെസ്റ്റിനു (അച്ഛനും മകളും തമ്മിലോ സഹോദരങ്ങൾ തമ്മിലോ ഉള്ള ലൈംഗിക ബന്ധം) ഇരയായവർക്കും ഭിന്നശേഷി ഉള്ള സ്ത്രീകൾക്കും പ്രായപൂർത്തി ആവാത്തവർക്കും ഇതു ബാധകം ആണ്.ഇതിനു രണ്ടു അംഗീകൃത ഡോക്ടർമാരുടെ അനുകൂലമായ അഭിപ്രായം ആവശ്യം ആണ്.
2. 20 ആഴ്ച വരെയുള്ള എല്ലാ ഗർഭച്ഛിദ്രങ്ങൾക്കും ഒരു ഡോക്ടറുടെ മാത്രം അംഗീകാരമേ ഇനി മേൽ അവശ്യമായി ഉള്ളൂ. മുൻ നിയമപ്രകാരം 12 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ അനുമതിയും 12 മുതൽ 20 ആഴ്ച വരെയുള്ളതിന് രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു.
3. സ്ത്രീകൾക്ക് അവർ വിവാഹിതരോ അവിവാഹിതകളോ എന്ന് പരിഗണിക്കാതെ ഗർഭനിരോധനമാർഗ്ഗം പരാജയപ്പെടുന്നത് മൂലമുണ്ടാകുന്ന, തുടർന്നു കൊണ്ടു പോകാൻ താല്പര്യമില്ലാത്ത ഗർഭധാരണം അവസാനിപ്പിക്കാൻ കഴിയും. ഒരു “വിവാഹിതയായ സ്ത്രീക്കും അവളുടെ ഭർത്താവിനും” മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്ന് നേരത്തെ നിയമം നിഷ്കർഷിച്ചിരുന്നു.
4. ഗുരുതരമായ വൈകല്യങ്ങൾ ഗർഭസ്ഥ ശിശുവിനു ഉണ്ടെങ്കിൽ മെഡിക്കൽ ബോർഡ്‌ അംഗീകാരത്തോടെ ഉയർന്ന പരിധി ഇല്ലാതെ ഗർഭത്തിന്റെ ഏതു ഘട്ടത്തിലും ഗർഭച്ഛിദ്രം ചെയ്യാം.
5.ഇത്‌ കൂടാതെ ഗർഭധാരണം അവസാനിപ്പിച്ച സ്ത്രീയുടെ പേരും മറ്റ് വിവരങ്ങളും അംഗീകൃത വ്യക്തിയോട് അല്ലാതെ വെളിപ്പെടുത്താനാവില്ല എന്ന രീതിയിൽ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നും മറിച്ചു ചെയുന്നത് ശിക്ഷാർഹം ആണെന്നും നിഷ്കർഷിക്കപ്പെടുന്നുണ്ട്.
*ശരിയായ ദിശയിലെ ചുവടുവെപ്പ് *
ഏതു സമൂഹത്തിലും ഗർഭച്ഛിദ്രം വിവാദവിഷയം ആണ്.ഏത് ഘട്ടത്തിലാണ് ഗർഭസ്ഥശിശുവിനു നിയമ സംരക്ഷണം അർഹിക്കുന്ന സചേതനമായ ജീവന്റെ വില ലഭിക്കുന്നത്? ഒരു സ്ത്രീയുടെ MTP- യ്ക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നത് ഗർഭത്തിന്റെ ഏതു ഘട്ടം വരെ ന്യായീകരിക്കപ്പെടുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു മേൽ ഉള്ള സംവാദം അനന്തമായി തുടരുന്നു.
നൂറിൽ പരം രാജ്യങ്ങൾ ഗർഭച്ഛിദ്രം കടുത്ത നിയമങ്ങൾ മൂലം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. അയർലൻഡ് പോലുള്ള ചില രാജ്യങ്ങൾ അമ്മയുടെ ജീവൻ ആപത്തിൽ ആകുന്ന ഘട്ടത്തിൽ പോലും ഗർഭച്ഛിദ്രം അനുവദിച്ചിരുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഇന്ത്യൻ വംശജയായ ഡെന്റിസ്റ് മരണപ്പെട്ട ദുരന്ത വാർത്ത വൻ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ പല രാജ്യങ്ങളും അവരുടെ ഗർഭച്ഛിദ്ര നിയമം പരിഷ്കരിക്കുന്നതിനു മുന്നോട്ട് വന്നു. സാമൂഹികവും മാനുഷികവും ആയ കാരണങ്ങളാലുള്ള ഗർഭച്ഛിദ്രത്തിനു പല രാജ്യങ്ങളും ഇളവ് നൽകി തുടങ്ങി. ബലാത്സംഗം, ഇൻസസ്റ്റ് , ഗുരുതരമായ വൈകല്യങ്ങൾ ഉള്ള ഗർഭസ്ഥ ശിശു എന്നീ മൂന്ന് കാരണങ്ങൾ ഇതിൽ മുന്നിട്ടു നിന്നു.
അമേരിക്കയിൽ ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമ പരിരക്ഷ അനുവദിക്കുന്ന ചരിത്രപ്രധാനമായ റോ വേഡ് (Roe v Wade) വിധി തിരുത്തിക്കുറിച്ച് ഗർഭചിദ്ര അവകാശം ദുർബലം ആക്കിയ US സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ആണ് ഈ വിധി എന്നത് ശ്രദ്ധേയമാണ്.
ലിംഗനീതി, പ്രത്യുൽപാദനാരോഗ്യം, മാതൃആരോഗ്യം, സ്ത്രീയുടെ ശരീരത്തിന്മേൽ അവൾക്കുള്ള പരമാധികാരം എന്നിവ സ്ത്രീകളുടെ ക്ഷേമത്തെ മാത്രം അല്ല സമൂഹത്തിന്റെ തന്നെ ക്ഷേമം നിർണ്ണയിക്കുന്ന ഘടകങ്ങൾ ആണ്. ആദ്യ കാലത്തെ നിയമങ്ങൾ ഈ ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല.ഒരു സ്ത്രീക്ക് ഗർഭം അവസാനിപ്പിക്കാൻ അവകാശമില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇത് അനുവദിക്കാവൂ എന്നും ഈ സാഹചര്യങ്ങൾ പാലിക്കപ്പെടുന്നു എന്നത് മെഡിക്കൽ പ്രൊഫഷണലുകൾ അടങ്ങിയ ഒരു ബോർഡിന്റെ സംതൃപ്തിക്കു വിധേയമായിരിക്കും എന്ന് 1971 ലെ MTP നിയമം എടുത്തു പറയുന്നുണ്ട്. അതിൽ നിന്നു പൂർണമായും സ്ത്രീക്കു മുഖ്യ റോൾ വരുന്ന നിലയിലേക്ക് ഒരു കുതിച്ചുചാട്ടം വന്നില്ലെങ്കിലും സ്വാഗതർഹമായ മാറ്റങ്ങൾ തന്നെയാണ്‌ ഈ ഭേദഗതികൾ. ഇതോടൊപ്പം വിവാഹം എന്ന പ്രസ്ഥാനത്തിന് മനുഷ്യന്റെ അവകാശങ്ങളുമായുള്ള ബന്ധവും മാഞ്ഞു വരുന്നുണ്ട്.
*മാറുമ്പോഴും മാറാത്തത്..*
അബോർഷൻ കളങ്കം നിറഞ്ഞ പാപ കർമം ആയാണ് മെഡിക്കൽ രംഗത്തുള്ളവർ പോലും പലപ്പോഴും കാണുന്നത്.ഡോക്ടർമാർ സ്വയം നിർണ്ണയിക്കുന്ന “ധാർമ്മിക” അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം നിഷേധിക്കുകയോ അല്ലെങ്കിൽ പങ്കാളികളെയോ മാതാപിതാക്കളെയോ ഇതിനായി കൊണ്ടുവരാൻ ആവശ്യപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ് . എംടിപി നിയമത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഒരു സ്ത്രീയുടെ ശാരീരിക ആരോഗ്യവുമായി ബന്ധമില്ലാതെ മാനസികാരോഗ്യത്തിന് ദോഷം ചെയ്യും എന്ന അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം ആവശ്യപ്പെടുമ്പോൾ പരിഹസിക്കപ്പെടുന്നതും അപൂർവമല്ല.
നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു സ്ത്രീക്കു ഒരു അവകാശം എന്ന നിലക്ക് “എനിക്ക് ഗർഭചിദ്രം ആവശ്യമാണ്, ചെയ്ത് തരൂ “എന്ന് ആത്മവിശ്വാസത്തോടെ ആവശ്യപ്പെടുന്ന കാലത്തിലേക്ക് ദൂരം ഇനിയും ഏറെ തന്നെ. ഇന്നും സേവന ദായകന് പ്രാധാന്യം ഉള്ള, സേവനം ലഭിക്കേണ്ട സ്ത്രീക്ക് പ്രാധാന്യം ലഭിക്കാത്ത provider centered ആയ സേവനം ആയി ഇത് തുടരുന്നു.
*പ്രായോഗിക പ്രശ്നങ്ങൾ*
2015 -ൽ പുറത്തു വന്ന ദി ലാൻസെറ്റിലെ ഒരു പഠനം പറയുന്നത് ഒന്നര കോടിയിൽ പരം ഗർഭച്ഛിദ്രങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട് എന്നാണ് .ഇതിൽ 80 ശതമാനത്തോളം ആരോഗ്യ രക്ഷാ കേന്ദ്രങ്ങൾക്ക് പുറത്താണ് നടക്കുന്നത് . ആരോഗ്യകുടുംബ ക്ഷേമ വകുപ്പിന്റെ പഠനങ്ങൾ പ്രകാരം സുരക്ഷിതം അല്ലാത്ത ഗർഭച്ഛിദ്രം മൂലം എല്ലാ ദിവസവും 10 സ്ത്രീകൾ രാജ്യത്ത് മരിക്കുന്നുണ്ട്.
വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പേരിൽ സ്ത്രീകൾ നേരിടുന്ന സാമൂഹിക അവഹേളനം പ്രത്യുൽപാദനആരോഗ്യത്തിനുള്ള അവരുടെ അവകാശം തിരിച്ചറിയുന്നതിന് പോലും തടസ്സം ആകുന്നു. അവർക്ക് പലപ്പോഴും അവരുടെ കുടുംബത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ പിന്തുണയും ഇല്ല. ഇതിന്റെ എല്ലാം ഫലമായി പലപ്പോഴും വൈദ്യശാസ്ത്രപരമായി സുരക്ഷിതമല്ലാത്ത ഇടങ്ങൾ തിരഞ്ഞെടുക്കാൻ അവർ നിർബന്ധതിരാകുന്നു.
കടുത്ത ഗർഭച്ഛിദ്ര നിയമങ്ങളുള്ള രാജ്യങ്ങളിലെ ശരാശരി മാതൃ മരണ നിരക്ക് കടുത്ത നിയന്ത്രണങ്ങൾ ഇല്ലാത്ത രാജ്യങ്ങളുടെ മൂന്ന് മടങ്ങാണ് എന്ന് പഠനങ്ങൾ കാണിക്കുന്നു.
സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത ആദ്യ ആഴ്ചകളിൽ ഗർഭം അവസാനിപ്പിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു, അതിന്റെ ഫലമായി സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.
നിയമങ്ങൾ ഉണ്ടാക്കുന്നത് പോലെ പ്രധാനം ആണ് സുരക്ഷിതമായ ഗർഭച്ഛിദ്രത്തിനുള്ള സൗകര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നത്. ഗ്രാമ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് സാഹചര്യത്തിൽ ഈ വിഷയം അതിരൂക്ഷമായി മാറുന്നതായി വാർത്തകൾ വന്നിരുന്നു. പ്രത്യുൽപാദനാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.തുടർന്ന് 2020 ഏപ്രിലിൽ ലോക്ക്ഡൗൺ മൂന്നാഴ്ച പിന്നിട്ടപ്പോൾ കേന്ദ്ര സർക്കാർ ഗർഭച്ഛിദ്രത്തെ ഒരു അവശ്യ സേവനമായി പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ,ടെലി മെഡിസിൻ,ടെലിഫോൺ സേവനം പോലുള്ള വിദൂരചികിത്സാ സഹായം ഉപയോഗപ്പെടുത്തി സ്വയം ഗുളികകൾ കഴിച്ചു ഗർഭം അവസാനിപ്പിക്കുക എന്നത് പ്രതേകിച്ചു ആദ്യ ആഴ്ചകളിൽ ഇതിനു ഒരു പരിധി വരെ പ്രായോഗിക പരിഹാരമായേക്കും. ഗൈനക്കോളജിസ്റ്റ്കൾ കൂടാതെ മറ്റു ഡോക്ടർമാരെയും നഴ്സുമാരെയും ഇത്തരം സേവനങ്ങൾ നൽകാൻ പ്രാപ്തരാക്കുക എന്നതും പ്രധാനം ആണ്.
അത് പോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ശിശുക്കളെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീകൾക്ക് കൗൺസിലിംങ്ങ് ആവശ്യം ആയി വരും. ഗൈനക്കോളജിസ്റ്, ശിശു രോഗ വിദഗ്ദൻ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നീ അംഗങ്ങൾ ആണ് ബോർഡിൽ ഉണ്ടാവുക. ശിശുവിന്റെ രോഗാവസ്ഥ കൊണ്ടു തന്നെ മാനസികമായി തളർന്നിട്ടുള്ള ഗർഭിണികൾക്ക് മാനുഷികവും സാമ്പത്തികവും വേണ്ടി വന്നാൽ നിയമപരമായ സഹായവും ലഭ്യമാക്കുക എന്നത് പ്രാധാനം ആണ്.
ഗുരുതരമായ വൈകല്യങ്ങളുടെ പരിധിയിൽ വരുന്ന രോഗങ്ങൾ മറ്റൊരു വിവാദ വിഷയം ആണ്.അത്തരം വൈകല്യങ്ങൾ ഉള്ളവരോടുള്ള വിവേചനത്തിനു ഇതു വഴി തെളിക്കാൻ അവസരമുണ്ടാക്കും എന്ന് കരുതുന്നവരുണ്ട് .ഡൗൺസിന്ഡ്രോം ഉണ്ടെന്ന് തെളിഞ്ഞ ശിശുവിനെ ജനനത്തിനു മുൻപ് എപ്പോൾ വേണമെങ്കിലും ഗർഭച്ഛിദ്രം നടത്താം എന്ന നിയമം UK യിൽ ചോദ്യം ചെയ്യപെട്ടത് രണ്ടു ദിവസം മുൻപാണ്. തങ്ങളുടെ ജീവനും ജീവിതത്തിനും വില കൊടുക്കാത്ത ഈ നിയമം റദ്ദാക്കണമെന്നു ഡൗൺ സിൻഡ്രോം ബാധിത കൂടിയായ Heidi crowter എന്ന ആക്റ്റീവിസ്റ്റ് ആണ് സർവ്വ തുറകളിലും ഡൗൺ സിൻഡ്രോം ബാധിതരോടുള്ള വിവേചനം “ഗർഭപാത്രത്തിലേക്കും നീളുവാൻ” ഇടയാക്കുന്ന നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. ഇതിൽ ഇടപെടാൻ കോടതി കൂട്ടാക്കിയില്ല. എന്നാൽ ഇതു ഗൗരവമേറിയ വിഷയം ആണ് എന്നതിൽ തർക്കമില്ല, പ്രത്യേകിച്ചും ഇത്തരം കുട്ടികളുടെ സംരക്ഷണം സ്റ്റേറ്റിന് ഏറ്റെടുക്കാൻ കഴിയുമെങ്കിൽ.
അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, അവബോധമില്ലായ്മ,വിവാഹപൂർവ്വവും വിവാഹേതരവും ആയ സ്ത്രീകളുടെ ബന്ധങ്ങളെ കുറിച്ചുള്ള ധാരണകളുടെ പുറത്തുള്ള പെരുമാറ്റം സാമൂഹികമായ അവഹേളനം ,രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിലെ പരാജയം എന്നിവയെല്ലാം
സ്ത്രീകളെ സുരക്ഷിതവും നിയമപരവുമായ ഗർഭചിദ്രം തേടുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു.
സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനും അതിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും world safe abortion day ആയി സെപ്റ്റംബർ 28 ആചരിക്കപ്പെടുന്നു. കൃത്യമായ ദിശയിൽ നമ്മൾ നീങ്ങി തുടങ്ങി എന്നതിൽ നമുക്ക് അതിനിടെ ആശ്വസിക്കുവാൻ ഈ നിയമം വക നൽകുന്നു.
നന്നായി ഉറങ്ങാം
ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. പകൽ സമയത്ത് ചുറുചുറുക്കോടെ ശ്രദ്ധയോടെ കൃത്യതയോടെ കാര്യങ്ങൾ ചെയ്യുവാൻ രാത്രി നന്നായി വേണ്ടത്ര സമയം ഉറങ്ങണം.
ഉറക്കത്തിൽ നമ്മുടെ ശരീരം ചിലവാക്കുന്ന ഊർജ്ജം കുറവാണ്. ഇങ്ങനെ ലാഭിക്കുന്ന ഊർജ്ജം ശരീരവളർച്ചയെ സഹായിക്കും. പകൽ നല്ല മാനസികാവസ്ഥയിൽ വർത്തിക്കാനും മതിയായ ഉറക്കം ലഭിക്കണം.
കൊച്ചു കുട്ടികൾ ദിവസത്തിൽ കൂടുതൽ സമയവും ഉറക്കത്തിലായിരിക്കും. നവജാത ശിശുക്കൾ ദിവസം 18 മണിക്കൂറോളം ഉറങ്ങും. രണ്ടു വയസ്സാകുന്നതുവരെയുള്ള ആകെ സമയത്തിൽ പകുതിയിലേറെ സമയവും കുഞ്ഞ് ഉറങ്ങുകയായിരിക്കും. ഒരു വയസ്സുവരെ രാത്രിയുള്ള ഉറക്കം കൂടാതെ രണ്ടോ മൂന്നോ പകലുറക്കങ്ങളും കാണും. 2 മുതൽ 5 വയസ്സുവരെ ദിവസം 12 മണിക്കൂറോളം ഉറങ്ങണം. 5വയസ്സോടെ പകൽ ഉറങ്ങുന്ന ശീലം സാധാരണ ഗതിയിൽ ഇല്ലാതാകുന്നു. കൗമാരപ്രായക്കാർ ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണം.
കൗമാര പ്രായമാകുമ്പോളേക്കും സ്വാഭാവികമായിത്തന്നെ രാത്രി ഉറക്കം വരുന്ന സമയം വൈകാൻ തുടങ്ങും. അതുപോലെ ഉണരുന്ന സമയവും അൽപം വൈകും.
ചെറുപ്പക്കാരിൽ രാത്രി ഉറക്കം മതിയാകാത്തത് പകലുറക്കം, എളുപ്പത്തിൽ ദേഷ്യം വരിക, സ്വഭാവവ്യതിയാനങ്ങൾ, പഠന പ്രശ്നങ്ങൾ, റോഡപകടങ്ങൾ എന്നിവക്ക് വഴിവെക്കുന്നു.
രാത്രിയിലെ മൊബൈൽ/ കംപ്യൂട്ടർ / ടി വി ഉപയോഗം, പഠന / പഠനേതര ആവശ്യങ്ങൾ, സ്കൂൾ/ ട്യൂഷൻ/മത പഠനം എന്നിവ വളരെ നേരത്തെ തുടങ്ങുന്നത് ഒക്കെ ഉറക്കത്തിൻ്റെ ഈ ‘സ്വാഭാവിക സമയക്രമത്തെ തടസ്സപ്പെടുത്തുന്നു. സ്കൂളുള്ള ദിവസങ്ങളിലുള്ള ഉറക്കക്കുറവ് പരിഹരിക്കാൻ അവധി ദിവസങ്ങളിൽ കൂടുതൽ ഉറങ്ങിയാലും പകൽ സമയത്തെ ജാഗ്രതക്കുറവിന് പരിഹാരമാവുകയില്ല. മാത്രവുമല്ല ചാക്രികമായ ഉറക്കം/ ഉണരൽ പ്രക്രിയയെ അത് തടസ്സപ്പെടുത്തുകയും ചെയ്യും.
വൃത്തിയുള്ള (ശുചിയായ) ഉറക്കത്തിന് (SIeep Hygiene) –
ചെറിയ കുട്ടികളിൽ
1. ഉറങ്ങാൻ പോകുന്ന സമയത്തിൽ കൃത്യത ഉണ്ടാക്കുക. സ്കൂൾ ഉള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും തമ്മിൽ വലിയ (അര മണിക്കൂറിലധികം) വ്യത്യാസം ഉണ്ടാകരുത്.
2. ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ഒരു മണിക്കൂർ ശാന്തമായി ഇരുന്നുള്ള കാര്യങ്ങൾ മാത്രം ചെയ്യുക. ടി വി / കംപ്യൂട്ടർ മുതലായ കാര്യങ്ങളും അപ്പോൾ ഒഴിവാക്കണം. ഉറങ്ങാൻ നേരം കൊച്ചു കുട്ടികൾക്ക് പാട്ട് പാടിക്കൊടുക്കുന്നതും കഥ പറഞ്ഞു കൊടുക്കുന്നതും വളരെ നല്ലതാണ്.
3. വിശന്നു കൊണ്ട് ഉറങ്ങാൻ വിടരുത്. ഉറങ്ങുന്നതിന് മുമ്പ് ചെറിയ സ്നാക്സോ, ഒരു ഗ്ലാസ് പാലോ കൊടുക്കുന്നത് നല്ലതാണ്.
കാപ്പി, ചായ, ചോക്കളേറ്റ് തുടങ്ങിയവ വൈകുന്നേരത്തിന് ശേഷം നൽകരുത്.
4. ദിവസവും വ്യായാമം ചെയ്യാനും വീട്ടിന് പുറത്ത് കളികളിൽ ഏർപ്പെടാനും പ്രോൽസാഹിപ്പിക്കുക.
5. ഉറങ്ങാൻ പ്രത്യേകം സ്ഥലം ഉണ്ടാകണം. കിട്ടിയ സ്ഥലത്ത് (സിറ്റിംഗ് റൂമിലും സോഫയിലും മറ്റും) ഉറങ്ങുന്ന ശീലം നന്നല്ല. ഉറങ്ങാൻ സമയമായാൽ കിടപ്പുമുറിയിൽ ശബ്ദവും വെളിച്ചവും ഉണ്ടാകരുത്
കിടപ്പുമുറിയിൽ അധികം ചൂടോ അധികം തണുപ്പോ ഉണ്ടാകരുത്.
6. ബെഡ് റൂമിൽ TV വെക്കരുത്. ടി വി കണ്ടു കൊണ്ട് ഉറങ്ങുന്ന ശീലം ഉണ്ടായിക്കഴിഞ്ഞാൽ മാറ്റാൻ പ്രയാസമാണ്.
7. കൊച്ചു കുട്ടികൾ രാത്രി ഉറങ്ങിത്തുടങ്ങാനും, കരയാതിരിക്കാനും വേണ്ടി മുലകൊടുത്തുകൊണ്ടോ പാൽക്കുപ്പി ശീലിപ്പിച്ചു കൊണ്ടോ ഉറക്കരുത്. ഇത് ഒരു ശീലമായി മാറുകയും രാത്രി മുഴുവൻ വായിൽ പാൽ ഉള്ളത് കാരണം ക്രമേണ പല്ല് കേടുവരുന്നതിന് കാരണമാകുകയും ചെയ്യും.
കൗമാരപ്രായക്കാരിൽ:
1. ഉറങ്ങാൻ പോകുന്ന സമയത്തിലും ഉണരുന്ന സമയത്തിലും കൃത്യത വേണം. സ്കൂൾ ഉള്ള ദിവസമായാലും ഇല്ലാത്ത ദിവസമായാലും ഉറങ്ങാൻ പോകുന്ന സമയവും ഉണരുന്ന സമയവും ഒരു മണിക്കൂറിലേറെ വ്യത്യാസപ്പെട്ടിരിക്കാൻ പാടില്ല.
2. പ്രവൃത്തി ദിവസങ്ങളിൽ ഉറക്കമൊഴിച്ചിരുന്ന്, അതിന് പകരമായി വാരാന്ത്യങ്ങളിൽ അമിതമായി ഉറങ്ങുന്നത് ശരിയല്ല.
3. രാത്രി ഉറക്കം വരാൻ ബുദ്ധിമുട്ടുന്നവർ പകലുറങ്ങുന്നത് ഒഴിവാക്കുക. ഇത്തരം പ്രശ്നം ഇല്ലാത്തവർക്ക് വേണമെങ്കിൽ ഉച്ചയുറക്കം ആകാം. എന്നാൽ ഒരു മണിക്കൂറിൽ കൂടരുത്.
4. എല്ലാ ദിവസവും പുറത്ത് കഴിയുന്നത്ര സമയം ചിലവഴിക്കുക. നമ്മുടെ ഉള്ളിലുള്ള ഘടികാരത്തെ (Biological clock) ക്രമപ്പെടുത്തിവെക്കാൻ ഇത് സഹായിക്കും.
ദിവസേന വ്യായാമം ചെയ്യുന്നത് സുഖപ്രദമായ ഗാഢനിദ്ര ലഭിക്കാൻ സഹായിക്കും.
5. കിടക്ക ഉറങ്ങാൻ മാത്രം. വായിക്കാനോ പഠിക്കാനോ പാട്ടുകേൾക്കാനോ ടി വി കാണാനോ ഉപയോഗിക്കരുത്.
6. ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള അര / ഒരു മണിക്കൂർ ശാന്തമായി ഇരിക്കാൻ ശ്രമിക്കുക. പാട്ടുകേൾക്കുകയോ, പുസ്തകം വായിക്കുകയോ, റിലാക്സ് ചെയ്യുകയോ ആവാം. ആ സമയം കഴിയുന്നതും പഠിക്കുകയോ സ്തോഭജനകമായ പരിപാടികൾ കാണുകയോ വ്യായാമം ചെയ്യുകയോ ഒന്നും പാടില്ല.
7. വിശന്നു കൊണ്ട് ഉറങ്ങാൻ ശ്രമിക്കരുത്. വൈകീട്ടത്തെ പ്രധാന ഭക്ഷണം ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും കഴിച്ചിരിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വേണമെങ്കിൽ ഒരു ചെറിയ സ്നാക്സ് ആകാം.
8. വൈകുന്നേരത്തിന് ശേഷം ചായ, കാപ്പി, ചോക്കലേറ്റ് എന്നിവ കഴിക്കാതിരിക്കുക
9. മദ്യപിക്കരുത്. ഉറക്കം തടസ്സപ്പെടാനും കൂടെക്കൂടെ ഉണരാനും കാരണമാകും
പുകവലി ഉറക്കം തടസ്സപ്പെടുത്തും. തീരെ പുകവലിക്കരുത്. വലിക്കുന്നവരാണെങ്കിൽ ഉറക്കമില്ലായ്മ എന്ന പ്രശ്നമുണ്ടെകിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള രണ്ട് മണിക്കൂർ എങ്കിലും പുകവലി ഒഴിവാക്കുക.
10. ഡോക്ടറുടെ കൃത്യമായ നിർദ്ദേശപ്രകാരമല്ലാതെ ഉറക്കഗുളികൾ കഴിക്കരുത്.
ഒരു വയസ്സിൽ താഴെയുള്ള കുട്ടികളെ സുരക്ഷിതമായി ഉറക്കുന്നതെങ്ങനെ?
കമിഴ്ത്തി കിടത്തി ഉറക്കരുത്. എന്നാൽ ഉറങ്ങിക്കഴിഞ്ഞ് കുഞ്ഞ് ഇഷ്ടമുള്ള രീതിയിൽ ചരിയുകയോ മറിയുകയോ ചെയ്തോട്ടെ. അമ്മ കുഞ്ഞിനോട് ചേർന്ന് കിടന്ന് ഉറങ്ങുമ്പോൾ അറിയാതെ കുഞ്ഞിൻ്റെ ശരീരത്തിലേക്ക് മറിഞ്ഞു പോകാനും അപകടം സംഭവിക്കാനുമുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. അതുപോലെ തന്നെ കട്ടിയുള്ള പുതപ്പുകളും തലയിണയും മറ്റും മുഖത്തമർന്ന് ശ്വാസതടസ്സം വരാതെയും ശ്രദ്ധിക്കണം. കുഞ്ഞിൻ്റെ സാമീപ്യത്തിൽ ആരും പുകവലിക്കാൻ പാടില്ല. കൊച്ചു കുഞ്ഞുങ്ങൾ അപൂർവ്വമായെങ്കിലും ഉറക്കത്തിൽ മരണപ്പെടുന്നതും ഇത്തരത്തിലുള്ള പുകവലിയുമായി ബന്ധമുള്ളതായി ചില പഠനങ്ങൾ കാണിക്കുന്നു.
ചില കുഞ്ഞുങ്ങൾക്ക് ഉറങ്ങണമെങ്കിൽ മാതാപിതാക്കളുടെയോ, ടി വി യുടേയോ മറ്റോ സാമീപ്യം വേണം. അത് ഇല്ലാതാകുമ്പോൾ വേഗം വേഗം ഉണരും. ഒറ്റക്ക് കടക്കാനുള്ള പേടി കാരണവും ഉറങ്ങാൻ മടി കാണിക്കുകയോ, കൂടെക്കൂടെ ഉണരുകയോ ചെയ്യുന്നവരുമുണ്ട്. ഇങ്ങനെയുള്ളവരെ ഉറങ്ങാൻ കിടത്തിയ ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ തിരിച്ചുവരാമെന്ന് വാഗ്ദാനം ചെയ്യുക, അതു നിറവേറ്റുക. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ കൂടുതൽ വൈകി വരിക. ക്രമേണ നിങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ കുഞ്ഞ് ഉറക്കം പിടിക്കും.
ചിലരാകട്ടെ ഉറക്കത്തിൽ നിലവിളിക്കുകയോ, സംസാരിക്കുകയോ, നടക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഇതൊക്കെ ചെയ്യുമ്പോളും കുട്ടി ഉറങ്ങുക തന്നെയാണ്. രാവിലെ ഉണരുമ്പോൾ സംഭവിച്ചതൊന്നും ഓർമ്മയുണ്ടാവുകയും ഇല്ല. ചിലർ ദു:സ്വപ്‌നങ്ങൾ കാണും. കണ്ട സ്വപ്നങ്ങൾ കുറെയൊക്കെ അടുത്ത ദിവസം ഓർത്തെടുക്കുകയും ചെയ്യും. പകൽ സംഭവിച്ച മന: പ്രയാസമുണ്ടാക്കുന്ന സംഭവങ്ങൾ, കണ്ട പേടിപ്പെടുത്തുന്ന സിനിമകൾ, കേട്ടതോ വായിച്ചതോ ആയ പ്രേത കഥകൾ ഇവയൊക്കെ ദു:സ്വപ്നങ്ങൾക്ക് കാരണമാകാം. ക്ഷമയോടെ, സാന്ത്വനിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക, അവ വെറും സ്വപ്നം മാത്രമായിരുന്നു എന്നും നമുക്ക് ഉപദ്രവമൊന്നും ഉണ്ടാക്കില്ല എന്നും ധൈര്യം പകരുക, ബെഡ് റൂമിൽ മങ്ങിയ വെളിച്ചം ഉണ്ടായിരിക്കുക എന്നിവ സഹായകമാകും.
ഉറക്കത്തിൽ നടക്കുന്നവർ (Somnambulism) കണ്ണ് തുറന്നിരിക്കുമെങ്കിലും ചുറ്റുമുള്ളതൊന്നും കാണില്ല, ആൾ ഉറക്കത്തിൽ തന്നെയാണ്. നടത്തം ബാലൻസില്ലാത്ത പോലെയാണ്. സംഗതി അത്ര സാധാരണമല്ല എങ്കിലും എന്തെങ്കിലും അപകടത്തിൽ ചെന്നു ചാടാൻ സാധ്യതയുണ്ട്.
ഉറക്കത്തിൽ സംസാരിക്കുന്നത് അത്ര അസാധാരണമല്ല. പനിയുള്ളപ്പോളോ, അധികം ഉറക്കമിളച്ചരുന്നാലോ, മാനസിക സംഘർഷം മൂലമോ ആകാം. കൗമാരപ്രായക്കാരിൽ മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ലക്ഷണവുമാകാം. Sleep Hygiene സംബന്ധമായി മേൽപറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ ഈ ശീലം മാറിക്കൊള്ളും.
വാടക‌ഗർഭപാത്രം (Surrogacy) ?
ഈയിടെ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഉയർന്നുവന്ന വിവാദങ്ങളിൽ ശ്രദ്ധേയമായ ഒരു വാക്കായിരുന്നു വാടക ഗർഭപാത്രം. എന്നാൽ പൊതുമണ്ഡലത്തിൽ ഇതു കൈകാര്യം ചെയ്ത രീതി‌, എന്താണ് വാടക ഗർഭപാത്രം എന്നതിലുള്ള അറിവില്ലായ്മ പ്രകടമാക്കി. എന്താണ് വാടക ഗർഭപാത്രം, ഏതു സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്, ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നീക്കാര്യങ്ങൾ പരിശോധിക്കാം.
നിയമ പിന്തുണയുള്ള ഒരു ഉടമ്പടിയാണ് ഗർഭപാത്രം വാടകയ്ക്കെടുക്കൽ. ഒരു സ്ത്രീ മറ്റൊരു വ്യക്തിക്കോ ആളുകൾക്കോ ​​വേണ്ടി ഗർഭധാരണത്തിനും പ്രസവത്തിനും സമ്മതിക്കുകയാണ് ഈ ഉടമ്പടിയിലൂടെ ചെയ്യുന്നത്. ഗർഭധാരണത്തിനു കരാർ നൽകിയ ആളുകളായിരിക്കും ജനനശേഷം കുട്ടിയുടെ മാതാപിതാക്കൾ എന്നതാണ് പ്രത്യേകത.
ആർക്കാണ് ഈ രീതി പ്രയോജനപ്പെടുക ?
സ്ത്രീകൾക്ക് സ്വന്തമായി കുട്ടികളെ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടക ഗർഭധാരണം ഒരു പോംവഴിയാകുന്നത്. അസ്വാഭാവികമായ ഗർഭപാത്രം അല്ലെങ്കിൽ ഗർഭാശയത്തിൻറെ പൂർണ്ണമായ അഭാവം എന്നിവ മൂലം ഗർഭധാരണം സാധ്യമാവാത്തവർക്ക് ഈ രീതി തെരഞ്ഞെടുക്കാം. പ്രസവസമയത്തെ കനത്ത രക്തസ്രാവം അല്ലെങ്കിൽ ഗർഭപാത്രത്തിനു പരിക്ക്, ഗർഭാശയ/ ഗർഭാശയമുഖ ക്യാൻസർ തുടങ്ങിയ കാരണങ്ങളാൽ ഗർഭാശയം നീക്കം ചെയ്ത സ്ത്രീകൾക്കും അമ്മയാകാൻ ഈ രീതി പ്രയോജനപ്രദമാണ്. ഗുരുതരമായ മറ്റ് രോഗങ്ങളാൽ ( ഹൃദയം/ കരൾ/ വൃക്കസംബന്ധമായ അവസ്ഥകൾ തുടങ്ങിയവ) ഗർഭം ധരിക്കാനുള്ള ആരോഗ്യാവസ്ഥ ഇല്ലാത്ത സ്ത്രീകൾക്കും ഈ മാർഗ്ഗം പരിഗണിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും സ്വവർഗ ദമ്പതികൾക്കും ഒരു കുഞ്ഞ് ജനിക്കുന്നതിനു മറ്റു വഴികൾ‌ ഇല്ലാതിരിക്കുമ്പോൾ വാടക ഗർഭധാരണത്തെ ഒരു സാധ്യതയായി പരിഗണിക്കാൻ ചില‌രാജ്യങ്ങളിൽ അനുവാദമുണ്ട്.
പൊതുവായി രണ്ടുതരമുണ്ട് വാടക ഗർഭധാരണം. ഭാഗികമോ (traditional) പൂർണമോ(gestational) ആകാം ഗർഭധാരണ മാർഗ്ഗം.
ഭാഗിക രീതി
വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം (കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന‌ സ്ത്രീയുടേതല്ല) , കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന പുരുഷന്റെ, അല്ലെങ്കിൽ ഏതെങ്കിലും ഒരു‌ദാതാവിന്റെ ബീജത്താൽ ബീജസങ്കലനം ചെയ്യുകയാണ് ഈ രീതിയിൽ പിൻതുടരുന്നത്. ബീജസങ്കലനം ലൈംഗിക ബന്ധത്തിലൂടെയോ (സ്വാഭാവിക ബീജസങ്കലനം) അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിലൂടെയോ ആകാം. കുട്ടിയെ വളർത്തുന്ന ദമ്പതിയിൽ ഒരാളുടെ ജനിതകപദാർഥം മാത്രമേ കുട്ടിയിൽ ഉണ്ടാകൂ. പ്രായോഗികമായി വളരെ എളുപ്പമാണ് ഈ രീതി എന്നതിനാൽ
ചില സന്ദർഭങ്ങളിൽ, ഒരു ഡോക്ടറുടെ ഇടപെടൽ കൂടാതെതന്നെ കക്ഷികൾ സ്വകാര്യമായി ബീജസങ്കലനം നടത്താറുണ്ട്. ചില നിയമവ്യവസ്ഥകളിൽ, ദാതാവിന്റെ ബീജമാണ് ഉപയോഗിക്കുന്നതെങ്കിൽ കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ കുട്ടിയുടെ നിയമപരമായ രക്ഷാകർതൃ അവകാശങ്ങൾക്കായി ദത്തെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. വാടക ഗർഭധാരണം നടത്തിനൽകുന്ന പല ഫെർട്ടിലിറ്റി സെന്ററുകളും തങ്ങളുടെ കക്ഷികളെ സഹായിക്കാൻ നിയമസഹായവും നൽകിവരാറുണ്ട്.
പൂർണ രീതി
പൂർണമായ വാടകരീതിയാണ് സംവിധാനത്തെക്കാൾ സാധാരണം, ഇത് നിയമപരമായി സങ്കീർണ്ണമല്ല എന്നതാണ് പ്രധാന കാരണം. 1986ൽ ആണ് ഇത് ആദ്യമായി‌ സാധ്യമായത്. ടെസ്റ്റ് റ്റ്യൂബ് ശിശുവിനു‌ സമാനമായ രീതിയിൽ അച്ഛന്റെയും അമ്മയുടെയും ഗാമേറ്റ് കോശങ്ങൾ ചേർത്ത് സിക്താണ്ഡം ഉണ്ടാക്കുകയും ഇത് രണ്ടാമതൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇതുമൂലം വളർത്തുന്ന അച്ഛന്റെയും അമ്മയുടെയും യഥാർത്ഥ ജനിതകത്തുടർച്ചയായ കുഞ്ഞുണ്ടാകുന്നു എന്നതാണ് ഈ രീതിയെ‌ കൂടുതൽ സ്വീകാര്യമാക്കുന്നത്. ഇനി അച്ഛനോ അമ്മയ്ക്കോ പ്രത്യുദ്പാദന ശേഷി ഇല്ലെങ്കിൽ ഗാമേറ്റിനെ ഒരു‌ ദാദാവിൽ നിന്നു സ്വീകരിക്കുകയും ചെയ്യാം.
അൽപ്പം ചരിത്രം
ഗർഭധാരണം സാധ്യമല്ലാത്ത സ്ത്രീകൾ ഭർത്താവിനു മറ്റൊരാളിൽ ജനിക്കുന്ന കുഞ്ഞിനെ വളർത്തുന്ന രീതി ചരിത്രാതീതകാലം മുതലുണ്ട്. ബാബിലോണിലും‌ ഇൻഡ്യയിലും മറ്റും ഇതിനു‌ സാമൂഹ്യാംഗീകാരമുണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പ്രചാരമുള്ള പൂർണ വാടകരീതി 1986ലാണ് നടപ്പായത്. “ബേബി എം” എന്നറിയപ്പെടുന്ന മെലിസ സ്റ്റേൺ എന്ന വനിതയാണ് ഇത്തരത്തിൽ ജനിച്ച ആദ്യ കുഞ്ഞ്. വാടക ഗര്ഭപാത്രം നൽകിയ മേരി ബെത്ത് വൈറ്റ്ഹെഡ്, വാടക ഗർഭധാരണ കരാർ ഉണ്ടാക്കിയ ദമ്പതികൾക്ക് മെലിസയുടെ സംരക്ഷണം വിട്ടുകൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഈ സംഭവം കൂടുതൽ വലിയ വാർത്തയായി. ന്യൂജേഴ്‌സിയിലെ കോടതികൾ, വൈറ്റ്‌ഹെഡ് കുട്ടിയുടെ നിയമപരമായ അമ്മയാണെന്ന് കണ്ടെത്തുകയും ഗർഭകാല കാരിയർഹുഡിനുള്ള കരാറുകൾ നിയമവിരുദ്ധവും അസാധുവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഗർഭകാലവാഹകയായ വൈറ്റ്ഹെഡിന് പകരം കുട്ടിയുടെ ജൈവ പിതാവ് വില്യം സ്റ്റെർണിനും ഭാര്യ എലിസബത്ത് സ്റ്റേണിനും മെലിസയുടെ സംരക്ഷണം നൽകുന്നതാണ് ശിശുവിന്റെ നന്മയ്ക്ക് നല്ലതെന്ന് കോടതി കണ്ടെത്തുകയും കുട്ടിയെ അവർക്കു വിട്ടുനൽകുകയുമായിരുന്നു.
സമാനമായ ഒരു പ്രശ്നം 1990ൽ‌ കാലിഫോർണിയയിലും ഉണ്ടായി. ഗർഭപാത്രം വാടകയ്ക്കു നൽകിയ അന്ന ജോൺസൺ മാതാപിതാക്കളായ മാർക്ക്, ക്രിസ്പിന കാൽവർട്ട് എന്നിവർക്ക് കുഞ്ഞിനെ നൽകാൻ വിസമ്മതിച്ചു. ദമ്പതികൾ അവളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. വാടക ഗർഭധാരണ ഉടമ്പടി പ്രകാരം, ഒരു കുട്ടിയെ സൃഷ്ടിക്കാനും വളർത്താനും ഉദ്ദേശിക്കുന്ന സ്ത്രീയാണ് യഥാർത്ഥ അമ്മയെന്ന് നിയമപരമായി നിർവചിച്ച വിധി ഈ കേസിനെത്തുടർന്നാണ് കോടതി പുറപ്പെടുവിച്ചത്.
പ്രജനന ടൂറിസം !
ഇന്ത്യ, നേപ്പാൾ, തായ്‌ലൻഡ്, മെക്‌സിക്കോ എന്നീ മൂന്നാം ലോകരാജ്യങ്ങളായിരുന്നു മുമ്പ് വാടക ഗർഭപാത്രം തേടി നടക്കുന്നവരുടെ ലക്ഷ്യസ്ഥാനങ്ങൾ. ചെലവും നിയന്ത്രണങ്ങളും കുറവാണ് എന്നതായിരുന്നു കാരണം. എന്നാൽ ഇൻഡ്യയടക്കം അടുത്തകാലത്തായി മറ്റു രാജ്യക്കാർക്ക് വാടക ഗർഭധാരണത്തിന് നിരോധനം ഏർപ്പെടുത്തിയതിനാൽ നിലവിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ഗ്രീസ്, ഉക്രെയ്ൻ, ജോർജിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഗർഭപാത്രം തേടുന്നവരുടെ ലക്ഷ്യം.
വാടക ഗർഭപാത്ര നിയമങ്ങൾ ഇൻഡ്യയിൽ
ഇന്ത്യയിൽ വാടക ഗർഭധാരണം നിയമപരമാണോ?
ഒരുകാലത്ത് വാടക ഗർഭപാത്രം തേടുന്ന മറുനാട്ടുകാരുടെ പ്രിയ ലക്ഷ്യസ്ഥാനമായിരുന്നു ഇൻഡ്യ. ചില അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് പ്രതിവർഷം ഇന്ത്യയിലെ 3000 ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ 40 കോടി ഡോളറിന്റെ ഗർഭപാത്ര വിപണനമാണു നടന്നിരുന്നത്. 2015-ൽ ഇന്ത്യൻ സർക്കാർ വാടക ഗർഭധാരണ പ്രക്രിയയെ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ പാസാക്കിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ത്യൻ വാടക ഗർഭധാരണ നിയമം പ്രകാരം വിദേശികളായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ വാടക ഗർഭധാരണം നടത്തുന്നത് നിയമവിരുദ്ധമായി. വിവാഹിതരായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ആയിട്ടുള്ള ഇന്ത്യൻ പൗരന്മാർക്കു മാത്രമേ വാടക ഗർഭപാത്രം തേടാനാകൂ എന്ന സാഹചര്യമാണ് തുടർന്ന് ഉണ്ടായത്
ഇതിന്റെ തുടർച്ചയായി 2018 ഡിസംബറിൽ, ഏകദേശം രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം, ഒരു ഇന്ത്യൻ വാടക ഗർഭധാരണ നിയമം പാസാക്കി. ഈ നിയമം, വാണിജ്യ വാടക ഗർഭധാരണം നിയമവിരുദ്ധമാക്കുകയും
ഹെറ്ററോസെക്ഷ്വൽ ആയ, പ്രത്യുദ്പാദന പ്രശ്നങ്ങൾ നേരിടുന്ന, അഞ്ചുവർഷത്തിലേറെ കാലമായി വിവാഹിതരായിരുന്ന ഇന്ത്യൻ ദമ്പതികൾക്കു മാത്രമേ വാടക ഗർഭധാരണം അനുവദിക്കൂ എന്നുള്ള നിബന്ധന കൊണ്ടുവരികയും ചെയ്തു‌. കൂടാതെ ഒരു സ്ത്രീയ്ക്ക് ഒരിക്കൽ മാത്രമേ വാടകയ്ക്കു ഗർഭപാത്രം നൽകാനാവൂ എന്നും വന്നു. ഇതിനു പുറമേ അവർ ഗർഭപാത്രം ആവശ്യപ്പെടുന്ന ദമ്പതിയുടെ അടുത്ത ബന്ധുവാകുകയും, വിവാഹിതയും സ്വന്തമായി ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുകയും വേണം.
അവിവാഹിതരായ മാതാപിതാക്കളെയും സ്വവർഗാനുരാഗികളെയും ലിവ്-ഇൻ ദമ്പതികളെയും വാടക ഗർഭധാരണത്തിൽ നിന്ന് നിലവിലെ നിയമം വിലക്കുന്നു.
പല വികസിത രാജ്യങ്ങളിലും ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകൾക്കും സ്വവർഗാനുരാഗികൾക്കും ഗർഭപാത്രം വാടകയ്ക്ക് എടുക്കാനും ആ കുഞ്ഞിനെ വളർത്താനും നിയമം അനുവദിക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യയിലെ നിയമവും ഈ രീതിയിൽ പരിഷ്കരിക്കപ്പെട്ടേക്കാം.
റാംസെ ഹണ്ട് സിൻഡ്രോം
പ്രശസ്ത കനേഡിയൻ സംഗീതജ്ഞനായ ജസ്റ്റിൻ ബീബർ തനിക്ക് നിലവിൽ പാട്ടുപാടാൻ സാധിക്കില്ലെന്ന് ആരാധകരെ അഭിസംബോധന ചെയ്ത് വെളിപ്പെടുത്തിയത് ഈ അടുത്താണ്. തനിക്ക് റാം സെ ഹണ്ട് സിൻഡ്രോം എന്ന രോഗം ആണ് എന്നതും മുഖത്തെ ഒരു ഭാഗത്തെ പേശികൾ ചലനരഹിതമാണ് എന്നതും സംഗീതാസ്വാദകരെ സങ്കടപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.
എന്താണീ റാം സെ ഹണ്ട് സിൻഡ്രോ?
എന്താണ് റാം സെ ഹണ്ട് സിൻഡ്രോം എന്നു പറയും മുമ്പ് ചിക്കൻ പോക്‌സിനെപ്പറ്റി പറയേണ്ടിവരും. വേരിസെല്ല സോസ്റ്റർ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണ് ചിക്കൻപോക്സ്. ആദ്യ തവണ ചിക്കൻപോക്സ് രോഗം വന്നാലും ചിലരിൽ നാഡീ ഞരമ്പുകളിലെ (Nerves) ഗാംഗ്ലിയോണുകളിൽ ഈ വൈറസ് ജീവിതകാലം മുഴുവൻ നിലനിൽക്കാം, പിന്നീട് എപ്പോഴെങ്കിലും അതായത് പത്തോ ഇരുപതോ വർഷത്തിനുശേഷവും അനുകൂല സാഹചര്യം വരുമ്പോൾ ഇത്തരത്തിൽ ഗാംഗ്ലിയോണുകളിൽ താൽക്കാലികമായി നിർജ്ജീവമായി ഇരിക്കുന്ന വൈറസ് കരുത്ത് ആർജ്ജിക്കുകയും ഏറെക്കുറെ ചിക്കൻപോക്സ് നു സമാനമായ ലക്ഷണങ്ങളോടെ മറ്റൊരു രോഗം ഉണ്ടാക്കുകയും ചെയ്യുന്നു. അതാണ് ഹെർപ്പിസ് സോസ്റ്റർ എന്ന രോഗം. തൊലിപ്പുറത്ത് ഞരമ്പ് എത്തുന്ന ഭാഗങ്ങളിൽ മാത്രം കുമിളകളായി പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തിന് തീവ്രമായ വേദന ഉണ്ടാകും എന്നതാണ് ചിക്കൻ പോക്സിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
1907 ലാണ് ജെയിംസ് റംസെ ഹണ്ട് എന്ന വൈദ്യൻ ധാരാളം രോഗികളിൽ ചെവിയിലും വായിലും കുമിളകൾ പോലെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടാവുന്നതായി കണ്ടെത്തി.
മുഖത്തെ പേശികളുടെ ചലനത്തെ സഹായിക്കുന്ന ഫേഷ്യൽ ഞരമ്പിലോ (Facial Nerve) അതിൻറെ ഗാൻഗ്ലിയോണിലോ (നാഡീഞരമ്പുകളുടെ സാന്ദ്രത കൂടിയ ഭാഗം) നിർജ്ജീവമായിരുന്ന വൈറസ് ശക്തിപ്രാപിക്കുന്നത് ആണ് ഇതിന് കാരണം എന്ന് പിന്നീട് കണ്ടെത്തി .
ഹെർപ്പിസ് സോസ്റ്റർ രോഗം 35 ശതമാനം പേരിലും തലയിലോ കഴുത്തിലാണ് ബാധിക്കുന്നത്.
ലക്ഷണങ്ങൾ
ചുവന്ന നിറത്തോടെയുള്ള കുമിളകൾ –
റാം സെ ഹണ്ട് സിൻഡ്രോമിൽ ഫേഷ്യൽ ഞരമ്പിന്റെ സഞ്ചാരപഥങ്ങളേയോ ഫേഷ്യൽ ഞരമ്പ് വഴി സംവേദനങ്ങൾ എത്തിപെടുന്ന പേശികളെയോ ആണ് വേരിസല്ല സോസ്റ്റർ വൈറസ് ബാധിക്കുക. ബാഹ്യ കർണ്ണത്തിലോ കർണ്ണപുടത്തിലോ എവിടെവേണമെങ്കിലും ചെറിയ ചുവന്ന നിറത്തോടെയുള്ള കുമിളകൾ കാണാം.
മുഖത്തേക്ക് ഉള്ള ഞരമ്പുകൾ പലതും ഫേഷ്യൽ ഞരമ്പുമായി സങ്കീർണമായി ഇട കലർന്നിരിക്കുന്നതിനാൽ ഇത്തരം കുമിളകൾ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം.
ചെവിയിൽ മൂളൽ, കേൾവിക്കുറവ് ഓക്കാനം, ഛർദ്ദി അതിശക്തമായ വേദന എന്നിവ ഉണ്ടാകാം. വേദന കൂടുന്നതിനനുസരിച്ച് മൂക്കടപ്പ്, വായിൽ ഉമിനീർ കൂടുതലായി ഉണ്ടാവുക, കണ്ണുനിറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം .
മുഖത്ത് പേശികളുടെ ചലനാത്മകത നിയന്ത്രിക്കുന്നതും നാവിൻതുമ്പിൽ രുചി നിയന്ത്രിക്കുന്നതും ഫേഷ്യൽ ഞരമ്പ് ആയതിനാൽ ഇവയ്ക്ക് ഒക്കെ തളർച്ചയും ഉണ്ടാകാം.
മുഖത്തെ പകുതി ഭാഗത്തെ നെറ്റിയിലെ ചുളിവ് അപ്രത്യക്ഷമാവുക, കണ്ണടയ്ക്കാൻ കഴിയാതിരിക്കുക ,വായുടെ വശം കോടി പോവുക, ചിരിക്കുമ്പോൾ ഒരു വശം ചലിക്കാതിരിക്കുക..
തുടർന്ന് ആ ഭാഗത്ത് കണ്ണിൽ കണ്ണുനീർ ഇല്ലാതാവാൻ സാധ്യതയുണ്ട്. കണ്ണടയ്ക്കാൻ സാധിക്കാത്തത് കൂടിയാവുമ്പോൾ കണ്ണിൽ മുറിവുകൾ ഉണ്ടാവാൻ ഇടയാകുന്നു.
ചെറിയ ശബ്ദം തന്നെ അരോചകമായി അനുഭവപ്പെടുക
ഫേഷ്യൽഞരമ്പിനെ ഒപ്പം കേൾവി ഞരമ്പിനെയും ബാധിച്ചാൽ കേൾവികുറവ് തലകറക്കം ഛർദ്ദി എന്നിവ ഉണ്ടാകാം
രോഗനിർണയം
ശാരീരിക പരിശോധനയിൽ നിന്നും രോഗവിവരങ്ങൾ അറിയുന്നതിൽ നിന്നുമാണ് പ്രധാനമായും രോഗനിർണയം നടത്തുന്നത്
പി സി ആർ പരിശോധനയും രോഗനിർണയത്തിന് സഹായിക്കും
ചികിത്സ
ആന്റി വൈറൽ മരുന്നുകൾ, സ്റ്റിറോയ്ഡ് എന്നിവ ആണ് ചികിത്സയ്ക്ക് സഹായിക്കുന്നത്
തുടക്കത്തിൽതന്നെ ചികിൽസിച്ചാൽ 75% പേർക്കും പൂർണമായും സുഖപ്പെടും
ചികിത്സ വൈകുന്നത് അനുസരിച്ച് രോഗം മാറി പൂർവ്വസ്ഥിതി പ്രാപിക്കുന്നതിന് കാലതാമസം വരാം.
ഏതായാലും ആ അനുഗൃഹീത ഗായകന് രോഗം വേഗത്തിൽ ഭേദമാകട്ടെ എന്നും സംഗീത ലോകത്തിലേക്ക് തിരികെ എത്തട്ടെ എന്നും ആശംസിക്കാം.
ചെള്ളു പനി (Scrub typhus)
ഓറിയൻഷിയ സുസുഗമുഷി എന്ന പേരുള്ള സൂക്ഷ്മജീവിയാണ് ചെള്ളു പനി അല്ലെങ്കിൽ സ്ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്.
ചില ചെടികളിലും എലി പോലെയുള്ള മൃഗങ്ങളിലും കാണുന്ന ചെള്ളുകളുടെ ലാർവ (ട്രോമ്പികുലിഡ് മൈറ്റ്) ആണ് രോഗവാഹകർ. ഈ ലാർവകൾ മനുഷ്യരെ കടിക്കുമ്പോൾ അവയുടെ ശരീരത്തിലുള്ള രോഗാണുവിനു മനുഷ്യശരീരത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. കർഷകർ, കാടുകളോട് ചേർന്ന് ജീവിക്കുന്നവർ, കാട്ടു പ്രദേശങ്ങളിൽ ട്രക്കിങ്ങിനായും മറ്റും പോകുന്നവർ എന്നിവരിലാണ് ഏറ്റവും കൂടുതലായി ചെള്ളുപനി കാണാറ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ കാടുമായും കൃഷിയുമായും നേരിട്ടു ബന്ധം ഇല്ലാത്തവരിലും കണ്ടു തുടങ്ങിയിട്ടുണ്ട്. വനനശീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ രോഗം പരത്തുന്ന ചെള്ളുകൾ കൂടുതലായി മനുഷ്യന്റെ ആവാസസ്ഥലങ്ങളിലേക്ക് ചേക്കേറുന്നതാവാം കാരണം.
രോഗാണുവിന് ശരീരത്തിലേക്ക് പ്രവേശനം ലഭിച്ച് 10-12 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ശക്തമായ പനി, തല വേദന, ശരീര വേദന എന്നിവയാണ് ഏറ്റവും സാധാരണ കാണുന്ന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്ന തിണർപ്പുകൾ കാണാം. മറ്റു തരം പനികളിൽ നീന്ന് വേറിട്ടു നിൽക്കുന്ന ഒരു ലക്ഷണം ചെള്ള് കടിച്ച ഭാഗത്ത് രൂപപ്പെടുന്ന കറുത്ത നിറത്തിലുള്ള വ്രണമാണ് (eschar). ഇതിന്റെ കൂടെ കഴല വീക്കവും ഉണ്ടാകാം. ഇവ കക്ഷം, അരക്കെട്ട്, ജനനേന്ദ്രിയ ഭാഗങ്ങൾ, പൃഷ്ടഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലും ഉണ്ടാവുക എന്നതിനാൽ രോഗിയുടെ ശ്രദ്ധയിൽ പെടാൻ സാധ്യത കുറവാണ്. നീണ്ടു നിൽക്കുന്ന പനിയുമായെത്തുന്ന രോഗികളിൽ ഇത്തരം പാടുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർബന്ധമായും ആരോഗ്യപ്രവർത്തകർ നടത്തേണ്ടതാണ്. കണ്ടെത്തുന്ന പക്ഷം രോഗതീരുമാനം എളുപ്പമാവുകയും ചികിത്സ പെട്ടെന്ന് ആരംഭിക്കാൻ കഴിയുകയും ചെയ്യും. എന്നാൽ ഈ പാടുകൾ കണ്ടില്ല എന്നതു കൊണ്ട് ചെള്ളുപനി അല്ല എന്നു പറയാൻ സാധിക്കില്ല.
എലിപ്പനി പോലെ ശരീരത്തിലെ ഒട്ടു മിക്കവാറും അവയവങ്ങളെ തകരാറിലാക്കാൻ ചെള്ളുപനിക്ക് കഴിയും. ഇതിൽ ഏറ്റവും സാധാരണം കരൾ, ശ്വാസകോശം, വൃക്ക, ഹൃദയം, മസ്‌തിഷ്കം എന്നിവയുടെ തകരാറുകളാണ്. കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ മരണ സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ചും പ്രായം കൂടുതൽ ഉള്ളവരിൽ.
രോഗം സ്ഥിരീകരിക്കാൻ ആന്റിബോഡി ടെസ്റ്റ്‌ (IgM) ആണു ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്.
ഡോക്സിസൈക്ലിൻ ആന്റിബയോട്ടിക്‌ ആണ് ചികിത്സ.
കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ചെള്ളു പനി കാരണം കുറച്ചു ജീവനുകൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടായിരിക്കുക, നേരത്തെ തിരിച്ചറിയുക, ചികിത്സ നേരത്തെ ആരംഭിക്കുക തുടങ്ങിയവ ഒരു പരിധി വരെ ചെള്ളു പനി കാരണമുള്ള അപകടങ്ങൾ കുറയ്ക്കും.
തിരിച്ചെത്തിയ ശേഷം കുളിക്കുകയും അതാത് ദിവസത്തെ വസ്ത്രങ്ങൾ കഴുകി ഉണക്കുകയും ചെയ്യുക.
ഇത്തരം സാഹചര്യങ്ങളിൽ ജോലിക്കു പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കുക. അങ്ങനെ ഉപയോഗിക്കുമ്പോൾ അതിൽ പട്ടിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ള ചെള്ളുകൾക്ക് കടിക്കാൻ ഉള്ള അവസരം കൂടുന്നു.
എലികൾ വളരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.
പരിസരം കാടു കയറാതെ വൃത്തിയായി സൂക്ഷിക്കുക.
തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം അരുത്.
ഫിറ്റ്സ് വന്നാൽ എന്തെല്ലാം ചെയ്യണം
പത്തിൽ ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കിൽ ഫിറ്റ്സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്‌തിഷ്കമാണല്ലോ. മാസ്‌തിഷ്കത്തിനകത്തുള്ള നൃറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ വൈദ്യുത തരംഗമാണ് യഥാർത്ഥത്തിൽ അപസ്മാരം (seizure). ഈ വൈദ്യുത തരംഗങ്ങൾ ഒരാളെ ബോധ രഹിതനാക്കാം. അയാളുടെ ശരീരത്തിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാക്കാം. ചിലർ വളരെ അസാധാരണമായി പെരുമാറാം. ചിലർക്ക് അവരുടെ ഇന്ദ്രിയങ്ങളിലൂടെ അസാധാരണമായ സംവേദനാനുഭവങ്ങൾ അനുഭവപ്പെടാം.
തുടർച്ചയായി അപസ്മാരം (ഫിറ്റ്സ് ) ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെയാണ് എപിലെപ്സി എന്നു വിളിക്കുന്നത്. ഇത് മിക്കവാറും കുട്ടിക്കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ എല്ലാ അപസ്മാരങ്ങളും എപിലെപ്സി അല്ല എന്നോർക്കണം. ഉദാഹരണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി കുറഞ്ഞാൽ (hypoglycemia), രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ (hyponatremia), മസ്‌തിഷ്കത്തിൽ അണുബാധ ഉണ്ടായാൽ (encephalitis) എന്നിവയിൽ എല്ലാം ഒരു ലക്ഷണം അപസ്മാരം ആവാം. ഇതൊന്നും ഇല്ലാതെ ചില മാനസിക പ്രശ്നങ്ങളുടെ ഭാഗമായും ശരീരത്തിൽ അപ്സമാരത്തിനു സമാനമായ ചലനങ്ങൾ ചിലരിൽ കാണാറുണ്ട്. ഇവരിൽ നേരത്തെ പറഞ്ഞ മസ്തിഷ്കത്തിലെ അസാധാരണമായ വൈദ്യുത തരംഗങ്ങൾ ഉണ്ടാവില്ല. ദൈർഘ്യം, ശരീര നേത്ര ചലനങ്ങളുടെ പ്രത്യേകതകൾ, അപ്സമാരത്തിന്റെ കൂടെ അറിയാതെ വിസർജനം സംഭവിക്കൽ, നാവിലും മറ്റും കടിയേറ്റ് മുറിവ് സംഭവിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ആദ്യം പറഞ്ഞ അപസ്മാരത്തെ മാനസിക കാരണങ്ങൾ കൊണ്ടുള്ള ശരീരചലനത്തിൽ നിന്നും തിരിച്ചറിയാൻ സഹായിക്കാറുണ്ട്.
കാരണങ്ങൾ എന്തു തന്നെയായാലും ഒരാൾക്ക് ഫിറ്റ്സ് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ആളുകൾ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇന്നും ഫിറ്റ്‌സ് വന്നാൽ കയ്യിൽ നിർബന്ധമായി താക്കോൽ തിരുപിടിപ്പിക്കുന്നത് പോലെയുള്ള മുറകൾ കാണുന്നു എന്നത് വിചിത്രമാണ്.
*ഒരാൾക്ക് ഫിറ്റ്സ് വന്നാൽ ചുറ്റുമുള്ളവർ എന്തെല്ലാം ചെയ്യണം.*
കണ്ടു നിൽക്കുന്നവർക്ക് ഭയം ഉണ്ടാവുന്ന ഒന്നാണ് ഫിറ്റ്സ്. മിക്കവാറും അപസ്‌മാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തനിയെ അവസാനിക്കും.പരമാവധി കുറച്ചു കാര്യങ്ങൾ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പരിഭ്രാന്തരായി ബഹളം വെക്കുക, താക്കോലിനു ഓടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാതെ, ചുറ്റും തിക്കി കൂടിനിൽക്കാതെ നിരീക്ഷിക്കുക.
*അപകടങ്ങൾ ഒഴിവാക്കുക*
തിരക്കേറിയ റോഡിന് സമീപമോ തീയ്ക്ക് സമീപമോ ചൂടുള്ള കുക്കറിന് സമീപമോ, ഉയരത്തിലോ, വെള്ളത്തിനു സമീപമോ പോലെ അപകടം സംഭവിക്കാൻ സാധ്യതയുള്ള പ്രദേശത്താണെങ്കിൽ മാത്രം അവരെ നീക്കുക. അല്ലാത്ത പക്ഷം ബലം പ്രയോഗിച്ചു നീക്കാതിരിക്കുക ( വെള്ളത്തിൽ വെച്ചും വീൽചെയറിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്നതും ആയ ഫിറ്റ്സിനെ കുറിച്ചും ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഫിറ്റ്സിനെ കുറിച്ചും പിന്നീട് ഒരിക്കൽ പറയാം )
അപകടമുണ്ടാക്കാവുന്ന വസ്തുക്കൾ സമീപം ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക .
ആള് നിലത്താണെങ്കിൽ കഴിയുമെങ്കിൽ അവരുടെ തലയുടെ താഴെ കുഷ്യൻ വെക്കുക.
ശ്വാസോച്ഛ്വാസം സഹായിക്കുന്നതിന് കഴുത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഇറുകിയ വസ്ത്രങ്ങൾ അഴിക്കുക
ഒരു വശത്തേക്ക് ചെരിച്ചു താടിയൽപ്പം ഉയർത്തി കിടത്തുക. പൂർണമായും സ്വബോധത്തിൽ അല്ലാതെ,എന്നാൽ ശ്വസിക്കുന്ന ഒരാളെ, സ്പൈനൽ injury പോലുള്ള ഗുരുതര അവസ്ഥകൾ ഇല്ലെങ്കിൽ കിടത്താവുന്ന സുരക്ഷിതമായ ഒരു രീതിയാണ് ഇത് .വായിൽ ഉണ്ടാകുന്ന ഉമിനീര്, സ്രവങ്ങൾ, നാവ് കടിച്ചുണ്ടാകാൻ സാധ്യതയുള്ള രക്തം തുടങ്ങിയവ ശ്വാസകോശത്തിലേക്ക് ഇറങ്ങി പോകാതിരിക്കാൻ ഇത് സഹായിക്കും. (ശ്വാസനാളം തുറന്ന നിലയിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ഈ recovery position എങ്ങനെ ചെയ്യാമെന്ന് ധാരാളം വീഡിയോകൾ ഉണ്ട്. ഒരു പ്രയാസവും ഇല്ലാതെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ സ്കൂൾ തലം മുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.)
ഫിറ്റ്സ് പൂർണമായും നിൽക്കുന്നത് വരെ അവരോടൊപ്പം ഉണ്ടാവുക.ഫിറ്റ്സ് മാറിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാൻ വ്യക്തിയെ സഹായിക്കുക. അവരോട് ശാന്തമായി സംസാരിക്കുകയും എന്തു സംഭവിച്ചു എന്ന് പറയുകയും ചെയ്യുക.
*ചെയ്യാൻ പാടില്ലാത്ത പ്രധാന കാര്യങ്ങൾ പ്രധാനമാണ്*
കൈകാലിട്ടടിക്കുന്നതു തടയാനും ചലനങ്ങൾ നിർത്തുവാനും ബലം പ്രയോഗിക്കരുത്‌. ഇതു കൊണ്ട്‌ ഗുണമില്ലെന്ന് മാത്രമല്ല,ശാരീരികമായ ക്ഷതങ്ങളേൽക്കുവാൻ സാധ്യത കൂടുകയും ചെയ്യും.
ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിക്കാതിരിക്കുക
ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു വായിൽ ഒന്നും തിരുകി കയറ്റാതിരിക്കുക. നാക്കു കടിച്ചു പോകും, നാക്കു വിഴുങ്ങും തുടങ്ങിയ ഭയങ്ങൾ കൊണ്ടാണ് പലപ്പോഴും ഇതു ചെയ്യുന്നത്.
*ഫിറ്റ്‌സ് വന്നാൽ ആശുപത്രിയിൽ കൊണ്ടു പോകണോ*
താഴെ പറയുന്ന അവസ്ഥകളിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതാണ് നല്ലത്.
ആ വ്യക്തിക്ക് മുമ്പ് ഒരു അപസ്മാരം ഉണ്ടായിട്ടില്ലെങ്കിൽ.ആദ്യമായി ഉണ്ടാവുന്ന അപസ്മാരം വൈദ്യശ്രദ്ധയിൽ പെടുത്തുന്നതാണ് ഉചിതം
ഫിറ്റ്സ് മൂന്നു മുതൽ അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ.
ഫിറ്റ്‌സിനു ശേഷം വ്യക്തിക്ക് ശ്വസിക്കാനോ ഉണരാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ
തുടരെ തുടരെ ഫിറ്റ്സ് വരുന്നുണ്ടെങ്കിൽ
ഫിറ്റ്സ് ഉണ്ടാകുമ്പോൾ വ്യക്തിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെങ്കിൽ.
ജലത്തിൽ സംഭവിക്കുന്ന ഫിറ്റ്സ്
വ്യക്തിക്ക് പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ഗർഭിണിയായിരിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തിര വൈദ്യ സഹായം തേടുന്നതാണ് ഉചിതം.
നേരത്തെ അപ്സമാരരോഗം ഉള്ളവർ ആണെങ്കിൽ അടിയന്തിര ചികിത്സ ഒന്നും ഇല്ലാതെ തന്നെ ഫിറ്റ്സ് മാറാൻ ആണു സാധ്യത.
*കയ്യിൽ താക്കോൽ തിരുകിയാൽ അപസ്മാരം നിലയ്ക്കുന്നത് എങ്ങനെയാണ്.?*
കുറെ നാൾ മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് പുള്ളിയുടെ ഒരു ബന്ധുവിന് ഫിറ്റ്സ് വന്നപ്പോൾ കീ എടുക്ക് എന്ന് അലർച്ച കേട്ട് ആശുപത്രിയിൽ കൊണ്ടു പോകാൻ ആവും എന്ന് കരുതി കാറിന്റെ കീ എടുത്ത്,പോകാം എന്ന് പറഞ്ഞ ഒരു അനുഭവം ഉണ്ടായിരുന്നു. ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു പുള്ളി വേഗം പോയി ഒരു വലിയ താക്കോൽ കൂട്ടം അയാളുടെ കയ്യിൽ പിടിപ്പിച്ചു. താമസിയാതെ ഫിറ്റ്സ് നിലച്ചു. ഇപ്പോൾ എങ്ങനെയുണ്ട് എന്ന മട്ടിൽ പുള്ളി നോക്കി.എങ്ങനെയാണ്‌ താക്കോൽ അപസ്മാരം മാറ്റിയത്?
വൈറൽ പനി ആന്റിബയോട്ടിക്ക് കഴിച്ചാൽ മാറാൻ ഒരാഴ്ചയെ എടുക്കൂ . ഇല്ലെങ്കിൽ ഏഴു ദിവസം എടുക്കും എന്ന് പഴയ ഒരു ഫലിതം ഉണ്ട്. അതെ റോൾ ആണ് താക്കോലിനും ഉള്ളത്. ഒരാൾ ഓടി പോയി താക്കോൽ കണ്ടെത്തി അത് തിരുകുമ്പോഴേക്കും ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടുണ്ടാകും
ആ സമയം കൊണ്ട് ഒട്ടു മിക്ക ഫിറ്റ്സുകളും ഒടുങ്ങാറായി കാണും. ചില സമൂഹങ്ങളിൽ താക്കോലിന് പകരം ഉള്ളി തിരുകലും കെട്ട ഉള്ളി മണപ്പിക്കലും ആണ് എന്നും കേട്ടിട്ടുണ്ട്. ഇത്തരം വിചിത്രമായ ആചാരങ്ങൾ തുടരുന്നതിനു പകരം ശാസ്ത്രീയ അവബോധത്തോടെ പെരുമാറാൻ സമൂഹത്തിനു കഴിയട്ടെ
ക്യാൻസറിന് സർജ്ജറി വേണ്ടാതാകുമോ ?
ചികിത്സയിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അർബുദം പാടേ സുഖപ്പെടുത്തിയ പുതിയൊരു മരുന്നിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. പുതിയ മരുന്നുകൾ പരീക്ഷിക്കുമ്പോൾ അത്യപൂർവം സംഭവിക്കുന്നൊരു കാര്യമാണിത്. പ്രത്യേകിച്ചും ക്യാൻസർ പോലെ ഭയാശങ്കകൾ ഉണ്ടാക്കുന്ന ഒരു രോഗത്തിന്. അതു തന്നെയാണ് ഈ ഗവേഷണത്തിന് ഇത്രയും വാർത്താ പ്രാധാന്യം ലഭിക്കാനുള്ള കാരണവും.
മലാശയ ക്യാൻസറുകൾ – ചികിത്സയും പ്രതീക്ഷയും
മനുഷ്യരെ ബാധിക്കുന്ന ക്യാൻസറുകളിൽ സർവ്വസാധാരണമാണ് മലാശയ ക്യാൻസറുകൾ. പൊതുവേ രണ്ടോ മൂന്നോ ഘട്ടമായാണ് ഇതിന്റെ‌ ചികിത്സ നിലവിൽ നടത്തിവരുന്നത്. പ്രാരംഭഘട്ടത്തിലുള്ള ക്യാൻസറുകൾക്ക്, ആദ്യം ക്യാൻസർ ബാധിച്ച മലാശയം മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ നടത്തും. മലാശയത്തിലെ ക്യാൻസറിന്റെ സ്ഥാനമനുസരിച്ചാണ് ബാക്കിയുള്ള കുടൽ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത്. ക്യാൻസർ മലദ്വാരത്തിൽ നിന്ന് ദൂരെയാണെങ്കിൽ കുടലിന്റെ മുറിച്ചുമാറ്റിയ ശേഷമുള്ള അറ്റങ്ങൾ കൂട്ടിയോജിപ്പിക്കാനും രോഗിക്ക് പൂർണമായും സാധാരണജീവിതം നയിക്കാനും സാധിച്ചേക്കും. എന്നാൽ മലദ്വാരത്തിനോട് ചേർന്നാണ് ക്യാൻസർ എങ്കിൽ മലദ്വാരമടക്കം മുറിച്ചു മാറ്റുകയും ശിഷ്ടകാലം രോഗി കൊളോസ്റ്റമിയുമായി ( വയറ്റിനു മുന്നിൽ പുറത്തേക്ക് തുന്നിപ്പിടിപ്പിച്ച കുടലും വയറ്റിൽ ഒട്ടിച്ച, മലം ശേഖരിക്കാനുള്ള പ്ലാസ്റ്റിക്ബാഗും) ജീവിക്കണം. ഈ ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിൽ ബാക്കി ഉണ്ടാകാൻ സാധ്യതയുള്ള ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കീമോതെറാപ്പിയും സ്വീകരിക്കേണ്ടിവന്നേക്കും.
ഇനി അൽപ്പം പുരോഗമിച്ച ക്യാൻസറാണെങ്കിൽ, ആദ്യംതന്നെ ശസ്ത്രക്രിയ നടത്തിയാൽ ക്യാൻസർ മുഴുവനായി നീക്കം ചെയ്യാൻ സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ക്യാൻസറിന്റെ വലിപ്പം കുറയ്ക്കാൻ ആദ്യം ഒരു കീമോ-റേഡിയോതെറാപ്പി ചികിത്സ നടത്തും. ഇങ്ങനെ കാൻസറിൻറെ വലിപ്പം കുറച്ചാൽ പിന്നീട് അത് ശസ്ത്രക്രിയവഴി നീക്കം ചെയ്യാൻ എളുപ്പമായി.‌ (നിയോ അഡ്ജുവന്റ് ചികിത്സ എന്നാണ് ഇതിനെ പറയുന്നത്) ശസ്ത്രക്രിയ കഴിഞ്ഞ് ബാക്കിയുള്ള കോശങ്ങളെ നശിപ്പിക്കാൻ വീണ്ടും കീമോതെറാപ്പി നടത്തണം.
ഇത്തരത്തിൽ സങ്കീർണമായ, മാസങ്ങളോ വർഷങ്ങളോ തന്നെ നീണ്ടുനിൽക്കുന്ന ഒരു ബൃഹത്തായ ചികിത്സാപദ്ധതിയാണ് ഇന്ന് മലാശയ ക്യാൻസറുൾക്ക് ഉള്ളത്. നല്ല വാർത്ത എന്താണെന്നാൽ തുടക്കത്തിൽ കണ്ടെത്തിയാൽ മലാശയ ക്യാൻസർ ചികിത്സിച്ച് മാറ്റാനുള്ള സാധ്യത 90 ശതമാനം വരെയാണ് എന്നതാണ്. എന്നിരുന്നാലും നീണ്ടു നിൽക്കുന്നതും വിഷമം പിടിച്ചതുമായ‌ ഈ ചികിത്സാരീതി കൂടുതൽ എളുപ്പമാക്കാൻ സാധിച്ചാൽ അത് രോഗികൾക്ക് വലിയൊരു അനുഗ്രഹമാണല്ലോ. അതിനുള്ള വഴിയാണ് ഇപ്പോൾ തുറന്നു കിട്ടിയിരിക്കുന്നത്.
മലാശയത്തിനുള്ളിൽ വ്യാപിച്ച, എന്നാൽ മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കാത്ത അർബുദം ബാധിച്ച രോഗികളിലാണ് ഈ പരീക്ഷണം നടത്തിയത്. മലാശയ അർബുദങ്ങളിൽ തന്നെ ജനിതകഘടന പരിശോധിച്ച് “മിസ്മാച്ച് റിപ്പയറിന്റെ അഭാവം” എന്ന പ്രത്യേകതരം ജനിതകസ്വഭാവം പ്രകടിപ്പിക്കുന്ന അർബുദങ്ങൾ കണ്ടെത്തി അവയിൽ മാത്രമാണ് ഈ പുതിയ മരുന്ന് കൊടുത്തു നോക്കുന്നത്. വൻകുടൽ കാൻസറുകളിൽ ഏകദേശം 5 മുതൽ 10 ശതമാനം വരെ ഇത്തരം ‘mismatch repair deficient എന്ന് വിശേഷിപ്പിക്കാവുന്ന തരം മാറ്റങ്ങൾ ഉള്ളവയാണ് എന്ന് മനസ്സിലാക്കപെട്ടിട്ടുണ്ട്.‌ കോശവിഭജന സമയത്ത് ജനിതക പദാർഥത്തിന്റെ പകർപ്പെടുക്കുമ്പോൾ യാദൃശ്ചികമായി
പൊരുത്തക്കേടുകൾ ഉണ്ടാകാം. ഇവ നന്നാക്കാൻ നമ്മുടെ ശരീരത്തിൽ സംവിധാനമുണ്ട്. ഈ സംവിധാനം പ്രവർത്തിക്കാതായാൽ പ്രസ്തുത കോശങ്ങളിൽ (MMrD cells) പല ജനിതക മ്യൂട്ടേഷനുകളും കുമിഞ്ഞുകൂടാം. ഇത് ക്യാൻസറിന് കാരണമാകാം. മലാശയ അർബുദങ്ങളിൽ 5-10% വരുന്ന ഈ വിഭാഗം പൊതുവെ യാഥാസ്ഥിതിക കീമോതെറാപ്പി മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കാറില്ല. അത്തരം അർബുദങ്ങളിൽ PD 1 (programmed death 1) ഇൻഹിബിറ്റർ ഗണത്തിൽ വരുന്ന മരുന്നുകൾ ഉപകാരപ്രദമായേക്കാം എന്ന അനുമാനത്തിൽ നിന്നാണ് ഈ കുറിപ്പിനു കാരണമായ പരീക്ഷണം ആരംഭിക്കുന്നത്.
മോണോക്ലോണൽ ആന്റീബോഡികൾ‌ – അൽപ്പം ചരിത്രം
ആന്റിജൻ ആന്റിബോഡി എന്നീ വാക്കുകൾ സയൻസിനെ സാമാന്യം പിന്തുടരുന്ന എല്ലാവർക്കും പരിചയമുള്ളവയാണ്. ശരീരത്തിൽ കയറുന്ന രോഗകാരികളായ ബാക്ടീരിയകളെയും മറ്റും ശരീരം തിരിച്ചാക്രമിക്കുന്നത് അവയ്ക്കെതിരായ ആന്റിബോഡികൾ സൃഷ്ടിച്ചുകൊണ്ടാണ്. കൃത്യമായി ബാക്ടീരിയകളെ മാത്രം തിരഞ്ഞു പിടിച്ചു നിർമാർജ്ജനം ചെയ്യാൻ ഈ ആന്റിബോഡികൾക്കു സാധിക്കുന്നത് ബാക്ടീരിയകളുടെ മേൽ സ്ഥാനമുള്ള ആന്റിജനുകളെ നേരിട്ടു ചെന്ന് പിടിക്കാൻ കഴിവുള്ളതുകൊണ്ടാണ്. ക്യാൻസർ കോശങ്ങളുടെ തന്മാത്രാ ജനിതകം ഗവേഷണവിധേയമാക്കിയ ശാസ്ത്രജ്ഞർക്ക് ഒരു കാര്യം വ്യക്തമായി. സാധാരണ ജീവകോശങ്ങളിൽ ഇല്ലാത്ത ചില ആന്റിജനുകൾ കാൻസർ കോശങ്ങൾ കൂടുതലായി പ്രകടിപ്പിക്കുന്നുണ്ട് . ഈ ആന്റിജനുകൾക്ക് എതിരായ ഒരു ആന്റിബോഡി വികസിപ്പിച്ചെടുത്താൽ ഒരുപക്ഷേ കാൻസർ കോശങ്ങളെ മാത്രം കൊല്ലുന്ന അത്ഭുത മരുന്ന് സൃഷ്ടിക്കാം. ഈ സങ്കൽപം ആദ്യമായി പ്രാവർത്തികമാക്കിയത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ ജെനൻടെക്ക് എന്ന കമ്പനിയാണ്. റിറ്റുക്സിമാബ് എന്ന മരുന്നിലൂടെയാണ്.
ചികിത്സ ബുദ്ധിമുട്ടായിരുന്ന ഒരു അസുഖമായിരുന്നു നോൺ ഹോജ്കിൻ ലിംഫോമ എന്നറിയപ്പെടുന്ന രക്താർബുദം. സാമ്പ്രദായിക കീമോതെറാപ്പി മരുന്നുകൾ ലഭ്യമായിരുന്നെങ്കിലും ഇവയ്ക്ക് പാർശ്വഫലങ്ങൾ കൂടുതലും ഫലസിദ്ധി താരതമ്യേന കുറവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കാൻസർ കോശങ്ങൾ, സി.ഡി.20 എന്ന ആന്റിജൻ പ്രകടിപ്പിക്കുന്നുണ്ട് എന്നു കണ്ടെത്തപ്പെട്ടത്. ഈ ആന്റിജന് എതിരെയുള്ള ഒരു ആന്റിബോഡി വികസിപ്പിച്ചെടുത്താൽ കാൻസറിനെ ഫലപ്രദമായി നിയന്ത്രിച്ചുകൂടേ? അത്തരത്തിലുള്ള ഒരു ആന്റിബോഡി എലിയിൽ നിന്നു വേർതിരിച്ചെടുക്കാൻ ഗവേഷകർക്ക് സാധിച്ചു. എന്നാൽ എലിയിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി എങ്ങനെ മനുഷ്യനിൽ കുത്തിവയ്ക്കും? ശരീരത്തിന്റെ സ്വന്തമല്ലാത്ത പ്രോട്ടീനുകളൊന്നും ശരീരം സ്വീകരിക്കുകയില്ല. അതിനെതിരെ ഗുരുതരമായ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനും ഗവേഷകർ ഒരു പോംവഴി കണ്ടെത്തി. കണ്ടുപിടിച്ച ആന്റീബോഡിയിൽ സി.ഡി. 20 ആന്റിജനിൽ പോയി ഒട്ടിപ്പിടിക്കുന്ന ഭാഗം ഒഴിച്ചുള്ള ഭാഗങ്ങൾ മുഴുവൻ മാറ്റി മനുഷ്യന്റെ ആൻറിബോഡിയുടെ ഭാഗങ്ങൾ വയ്ക്കുക. ഇത്തരത്തിൽ മനുഷ്യശരീരത്തിൽ കാണുന്നതിനു സമാനമായ ഒരു ആന്റിബോഡി കൃത്രിമമായി നിർമിക്കാൻ ഗവേഷകർക്കായി. ആദ്യം കുരങ്ങുകളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. രക്തത്തിലെ ബീ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളുടെ എണ്ണം ഫലപ്രദമായി കുറച്ചുകൊണ്ടുവരാനും അതുവഴി നോൺ ഹോജ്കിൻ ലിംഫോമ ഫലപ്രദമായി നിയന്ത്രിക്കാനും ഈ മരുന്നിനു സാധിക്കുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞു. തുടർന്ന് രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുകയും 1998 അമേരിക്കൻ മരുന്നു നിയന്ത്രണ സംഘടനയായ എഫ്.ഡി.എ. യുടെ അംഗീകാരം നേടി റിറ്റുക്സിമാബ് എന്ന മരുന്ന് വിപണിയിൽ എത്തുകയും ചെയ്തു. ഈ അടുത്തകാലംവരെ പേറ്റന്റ് നിയമപ്രകാരം വലിയ വിലയാണ് ഈ മരുന്നിനു കൊടുക്കേണ്ടിവന്നിരുന്നത് എങ്കിലും 2016ൽ ഇതിന്റെ പേറ്റന്റ് കാലാവധി അവസാനിച്ചതിനാൽ മരുന്നിന്റെ വില നന്നായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ 2017 മുതൽ ഇതിനു സമാനമായ മരുന്നുകൾ നിർമ്മിച്ചു വിൽക്കുന്നു.
റിറ്റുക്സിമാബിന്റെ കണ്ടുപിടുത്തത്തിനു ശേഷം ഇത്തരത്തിലുള്ള അനേകം മരുന്നുകൾ വികസിപ്പിക്കുന്നതിൽ ഗവേഷകർ വിജയിച്ചിരുന്നു. സ്തനാർബുദത്തിനുള്ള ഹെർസെപ്റ്റിൻ, കൂടൽ, വൃക്ക അർബുദങ്ങൾ ചികിത്സിക്കുന്നതിനുള്ള ബെവാസിസുമാബ് തുടങ്ങി വിചിത്രമായ പേരുകളിൽ പല മോണോക്ലോണൽ ആന്റിബോഡികളും ഇന്നു വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. (ഈ പേരുകൾ തോന്നിയതുപോലെ ഇടുന്നതല്ല. പേരിന്റെ തുടക്കത്തിലെ ഭാഗവും സുമാബ്, മുമാബ്, ഇമാബ് എന്നീ അവസാനഭാഗങ്ങളും ഇടുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്. ഈ ലേഖനത്തിന്റെ സ്കോപ്പിനു പുറത്തായതിനാൽ അതു വിശദീകരിക്കുന്നില്ല)
ഡോസ്ടാർലിമാബ് എന്ന മോണോക്ലോണൽ ആന്റിബോഡിയാണ് മലാശയ ക്യാൻസറിന്റെ ചികിത്സക്കായി ഉപയോഗിച്ചത്. ഒരോ മൂന്നാഴ്ച്ച കൂടുമ്പോഴും കുത്തിവയ്പ്പായി ഈ മരുന്ന് ആറുമാസത്തേയ്ക്ക് നൽകുകയായിരുന്നു. അതു കഴിഞ്ഞു നല്ല പ്രതികരണം കിട്ടിയില്ലെങ്കിൽ ശസ്ത്രക്രിയ പോലെയുള്ള മറ്റു ചികിത്സകളിലേക്കു കടക്കാം എന്നായിരുന്നു പഠനം ആസൂത്രണം ചെയ്ത ഡോക്ടർമാരുടെ കണക്കു കൂട്ടൽ. ഇങ്ങനെ 12 രോഗികൾക്ക് 6 മാസം ഇൻജക്ഷൻ നൽകി. തുടർന്ന് വീണ്ടുമൊരു ആറു മാസം ഇവരെ നിരീക്ഷണവിധേയരാക്കി. ഈ കാലത്തിനു ശേഷം ഈ 12 പേരെയും പെറ്റ് സ്കാൻ അടക്കമുള്ള പരിശോധനക്ക് വിധേയമാക്കിയപ്പോൾ അർബുദം അവശേഷിക്കുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടില്ല എന്നതാണ് അദ്ഭുതം. അവർക്കാർക്കും തന്നെ പിന്നീട് ശസ്ത്രക്രിയയോ റേഡിയേഷനോ വേണ്ടി വന്നതുമില്ല.
ക്യാൻസർ ചികിത്സയിൽ നമുക്ക് സുപരിചിതമായ കീമോതെറാപ്പി
യുടെ പൊതുതത്വം അർബുദകോശങ്ങൾ പോലെ ശരീരത്തിൽ അതിവേഗം വളരുന്ന കോശങ്ങളെ, നശിപ്പിക്കുക എന്നതാണ്. കാൻസർ കോശങ്ങളെ തിരിച്ചറിയുന്നതിനും അവയെ നേരിടുന്നതിനും ഉള്ള ജോലി മികച്ച രീതിയിൽ ചെയ്യാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുക എന്നതാണ് ഇമ്മുണോതെറാപ്പി ലക്ഷ്യമിടുന്നത്. അതുവഴി അവയെ ആക്രമിക്കാനും നശിപ്പിക്കുവാനും കഴിയും. പ്രായോഗികമായി പറഞ്ഞാൽ ക്യാൻസറിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു കൂട്ടം ടി സെല്ലുകൾ സൃഷ്ടിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പിയുടെ ആത്യന്തിക ലക്ഷ്യം. (കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങളെ കുറിച്ച് മുൻപ് വന്ന ലേഖനം കമ്മന്റിൽ ഉള്ളത് വായിക്കുക )
മെലനോമ, ലിംഫോമ, ശ്വാസകോശ അർബുദം എന്നിവയുൾപ്പെടെയുള്ള ചിലതരം അർബുദങ്ങളെ ചികിത്സിക്കാൻ ഇമ്മ്യൂണോതെറാപ്പി അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ ട്രയലുകളിൽ മറ്റ് പല തരത്തിലുമുള്ള ഇമ്മ്യൂൺ ചികിത്സകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. (നമ്മുടെ നാട്ടിൽ മെലനോമ ചികിത്സയുടെ ഭാഗമായുള്ള ഇമ്മുണോതെറാപ്പിക്ക്‌ വേണ്ട വലിയ ചിലവിനുള്ള തുക കണ്ടെത്തുവാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ ഈയിടെ സജീവമായിരുന്നത് ചിലർ ഓർക്കുന്നുണ്ടാവും ).
അർബുദ ചികിത്സാ രംഗത്ത് വളരെ പ്രതീക്ഷ നൽകുന്ന ഒരു പരീക്ഷണമാണ് ഇതെന്നതിൽ സംശയമില്ല. എന്നാൽ എല്ലാ അർബുദങ്ങൾക്കും ഒരു ശാശ്വത പരിഹാരമായിക്കഴിഞ്ഞു എന്നുള്ള തരത്തിലുള്ള പ്രചരണവും ശരിയല്ല. ശരീരത്തിലെ ഒരു പ്രത്യേകഭാഗത്തുണ്ടാകുന്ന അർബുദത്തിൽ, അതിൽ തന്നെ പല പ്രത്യേകതകളും ഉള്ള ഒരു ഉപ വിഭാഗത്തിൽ നടത്തിയ പഠനമാണിത്. അതു തന്നെ വളരെ കുറച്ചു രോഗികളിൽ കുറച്ചു കാലയളവിൽ നിരീക്ഷണം നടത്തിയ ഒരു പഠനം. അർബുദ ചികിത്സാരംഗത്ത് ഇതൊരു ശുഭ പ്രതീക്ഷ തന്നെയാണ്. ഇനിയും ഇത്തരം പഠനങ്ങൾ നിരവധി നടക്കേണ്ടതുണ്ട്. ഇത്തരം മരുന്നുകൾ അർബുദ ചികിത്സയുടെ ഭാവി തന്നെ മാറ്റി മറിക്കാൻ സാധ്യത ഉള്ളവയുമാണ്. താങ്ങാനാവാത്ത ചെലവാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ നിന്ന് നമ്മെപ്പോലെയുള്ള മൂന്നാംലോകരാജ്യങ്ങളെ പിന്തിരിപ്പിക്കുന്നതെങ്കിലും അധികം വൈകാതെ ഇവയുടെ പേറ്റന്റ് കാലാവധി അവസാനിക്കുകയും നമുക്ക് സ്വന്തം രാജ്യത്ത് ചുരുങ്ങിയ ചെലവിൽ ഇവ നിർമിച്ചു വിപണനം ചെയ്യാൻ സാധിക്കുകയും ചെയ്യും. ഓരോ തരത്തിൽപ്പെട്ട കാൻസറിനെയും നേരിടാൻ ഇത്തരത്തിലുള്ള മരുന്നുകൾ സജ്ജമാകുന്നതോടെ ക്യാൻസർ ശസ്ത്രക്രിയകളുടെ ആവശ്യം ചുരുങ്ങുകയോ പൂർണമായി ഇല്ലാതാകുകയോ ചെയ്തേക്കാം. പൂർണ്ണമായും മരുന്നുകൊണ്ടോ വാക്സിനേഷൻ കൊണ്ടോ തടയാനാകുന്ന ഒരു രോഗമായി കാൻസർ മാറുകയും ചെയ്തേക്കാം. പ്രായമേറുന്ന ജനതയുടെ രോഗമായ ക്യാൻസർ ഭാവിയിൽ ഉയർത്താൻ പോകുന്ന വലിയ വെല്ലുവിളിയ്ക്ക് ശാസ്ത്രം ഇത്തരത്തിൽ മറുപടി കണ്ടെത്തിയേക്കാം.
പേ വിഷബാധ
ലോകത്തിൽ ഏറ്റവും മാരകമായ രോഗമാണ് പേ വിഷബാധ. ഏകദേശം ഇരുപതിനായിരം റേബീസ് മരണങ്ങളാണ് ഒരു വർഷം ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റേബീസ് മരണങ്ങളുടെ 36% ആണ്.
100% കുത്തിവയ്പ്പിലൂടെ ഒഴിവാക്കാവുന്ന മരണങ്ങളാണിവ എന്ന് ഓർക്കണം.
പണ്ട് കാലത്ത് പൊക്കിളിന് ചുറ്റും ആയിരുന്നു കുത്തിവെപ്പ് എടുത്തിരുന്നത്. 14 ദിവസം തുടർച്ചയായി, കൂടുതൽ അളവിൽ. വേദനയും പാർശ്വഫലങ്ങളും വളരെ കൂടുതൽ. അന്ന് പൊതുജനങ്ങൾ ഈ കുത്തിവെപ്പിനെ പേടിയായിരുന്നു. എന്നാലിന്ന് തികച്ചും സുരക്ഷിതമായ, അപൂർവ്വമായി മാത്രം പാർശ്വ ഫലങ്ങൾ ഉണ്ടാകുന്ന, വളരെ വളരെ ചെറിയ അളവിൽ മാത്രം കൃത്തിവെക്കേണ്ടുന്ന മരുന്നുകൾ സൗജന്യമായി ലഭ്യമായിരിക്കേ നമ്മുടെ നാട്ടിൽ കുത്തിവെപ്പെടുക്കാത ആൾക്കാർ മരിക്കുന്നു എന്നത് നിർഭാഗ്യകരമാണ്.
എന്താണ് പേ വിഷബാധ അഥവാ റാബിസ് (rabies)?
ഏതൊക്കെ മൃഗങ്ങൾക്ക് റാബീസ് പരത്താൻ പറ്റും ?
പട്ടിയാണ് പ്രധാന വില്ലൻ, 90 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് പട്ടിയിൽ നിന്നാണ്. പിന്നെ പൂച്ച, വളർത്തു മൃഗങ്ങൾ, വന്യ ജീവികൾ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്. വീട്ടിലെ എലി, അണ്ണാൻ തുടങ്ങിയ Rodents സാധാരണ പ്രശ്നക്കാരല്ല. ചിലതരം വാവലുകൾ (Bats) അസുഖം പരത്താറുണ്ട് .
അസുഖം എങ്ങനെയൊക്കെ പകരാം ?
പ്രധാനമായും കടിയിലൂടെ ആണ് പകരുന്നത്. പല്ലുകൊണ്ടു തൊലിയിൽ പോറൽ ഉണ്ടായാലും ശ്രദ്ധിക്കണം, മുറിവുള്ള തൊലിയിൽ നക്കുക, ചുണ്ടിലോ നാക്കിലോ വായിലോ നക്കുക എന്നിവ വഴിയും രോഗം പകരും. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് തിയറിപരമായി അസുഖം പകരാം എങ്കിലും അങ്ങനെ സംഭവിച്ച അവസരങ്ങൾ വിരളം ആണ്. പൂച്ചയും പട്ടിയും ഒഴിച്ചുള്ള മറ്റേതു മൃഗത്തിന്റെ കടിയോ, നക്കലോ വളരെ പ്രാധാന്യത്തോടെ കാണണം .
കടിച്ചാൽ എന്ത് ചെയ്യണം ?
വീണ്ടും കടി ഏൽക്കാതെ നോക്കണം, പറ്റുമെങ്കിൽ മൃഗത്തെ എവിടെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക. വന്യ മൃഗങ്ങളുടെ കടിയോ നഖം കൊണ്ടോ, ഉണ്ടാവുന്ന മുറിവുകളെ, പ്രതിരോധ മരുന്നും മറ്റു ചികിത്സയും നൽകാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.
കാറ്റഗറി 1: No exposure – മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റർജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട.
കാറ്റഗറി 2: Minor exposure – തൊലിപ്പുറത്തു ഉള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – ആ ഭാഗം മേല്പറഞ്ഞതുപോലെ കഴുകുക, പ്രതിരോധ കുത്തിവെയ്പ്പ് വേണം
കാറ്റഗറി 3: Severe exposure – മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക – മുറിവ് മുൻപറഞ്ഞപോലെ വൃത്തിയായി കഴുകുക, മുറിവിൽ എടുക്കുന്ന Anti rabies immunoglobulin ഉം ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടൻ തുടങ്ങണം.
പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി വേണം ചികിൽസിക്കാൻ.
കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ തുടങ്ങിയവ പേ പരത്താറില്ല. അതുകൊണ്ടു പ്രതിരോധ മരുന്ന് ആവശ്യമില്ല . മുറിവ് വൃത്തിയായി കഴുകി മരുന്നു ഇട്ടാൽ മാത്രം മതിയാകും.
മുറിവിനു ചികിത്സ എങ്ങനെ ?
പേ വിഷബാധ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മുറിവിനു ശരിയായ ചികിത്സ കൊടുക്കുക എന്നത്. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 10 -15 മിനിറ്റു കഴുകുന്നതാണ് ഇതിലെ പ്രധാന ഭാഗം. ടാപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും. സോപ്പോ മറ്റ് ഡിറ്റർജെന്റുകളോ ഉപയോഗിക്കാം .
വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. കൈയിൽ മുറിവുകൾ ഉണ്ടെങ്കിൽ വിഷബാധ പകരാൻ ഇത് കാരണമാകും.
കടിയേറ്റ മുറിവുകളിൽ സാധാരണ തുന്നൽ ഇടാറില്ല, അതിപ്പോൾ വലിയ മുറിവാണെങ്കിലും കഴിവതും ഒഴിവാക്കും. രക്തം നിക്കാതെ വരുന്ന മുറിവുകളിൽ മാത്രം ചിലപ്പോൾ മുറിവിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പ് എടുത്തതിനു ശേഷം തുന്നിക്കെട്ടാറുണ്ട് .
കാറ്റഗറി 3 മുറിവുകൾക്കു ഇമ്മ്യൂണോഗ്ലോബുലിൻ (Immunoglobulin) എടുക്കണം .
മുറിവ് കരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
ടെറ്റനസ് പ്രതിരോധ മരുന്ന് എടുത്തിട്ടില്ലാത്തവർക്കു അത് നൽകേണ്ടതാണ്.
ഇമ്മ്യൂണോഗ്ലോബുലിൻ :
ഇമ്മ്യൂണോഗ്ലോബുലിൻ മൂന്നു തരത്തിൽ ഉണ്ട് .
Human Rabies Immunoglobulin(HRIG) : മനുഷ്യനിൽ നിന്ന് വേർതിരിച്ചു എടുക്കുന്നതാണ് HRIG. ഉത്പാദനം വളരെ സങ്കീർണ്ണവും മരുന്ന് ചിലവേറിയതുമാണ്. അതുകൊണ്ടു തന്നെ ERIG അലർജി ഉള്ളവരിൽ എടുക്കാനാണ് ഇത് ഉപയോഗിക്കുക. ടെസ്റ്റ് ഡോസ് മുൻകൂട്ടി നൽകേണ്ട ആവശ്യമില്ല.
Monoclonal Immunoglobulin
ആരോക്കെ വാക്‌സിൻ എടുക്കണം ?
മുകളിൽ സൂചിപ്പിച്ച 2 ഉം 3 ഉം കാറ്റഗറിയിൽ ഉള്ളവർ എല്ലാം വാക്‌സിൻ എടുത്തിരിക്കണം. കടിച്ച ദിവസം തന്നെ കുത്തിവെപ്പ് തുടങ്ങുന്നതാണ് അഭികാമ്യം. മുൻപറഞ്ഞതുപോലെ കാറ്റഗറി 3 മുറിവ് ഉള്ളവർ വാക്‌സിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിനും എടുക്കണം. ഒരിക്കൽ ഒരു കുപ്പി തുറന്നാൽ 6 – 8 മണിക്കൂറിനു ഉള്ളിൽ അത് ഉപയോഗിച്ചിരിക്കണം.
കുത്തിവെപ്പ് എടുക്കുന്നത് എങ്ങനെ ? എത്ര ദിവസം കൂടുമ്പോൾ എടുക്കണം ?
രണ്ടു തരത്തിൽ ഉള്ള കുത്തിവെപ്പുകൾ ഉണ്ട്. രണ്ടിനും ഒരെ ഫലം തന്നെയാണ് ഉള്ളത്. മസിലിൽ എടുക്കുന്ന കുത്തിവെപ്പിന് കൂടുതൽ അളവ് (0.5ml) മരുന്ന് വേണം. വലിയ വിലയുള്ള ഈ മരുന്ന് കുറച്ചു അളവിൽ (0.1ml) കൂടുതൽ ആളുകളിൽ എടുക്കാം എന്നതാണ് തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പിന്റെ പ്രത്യേകത.
പേശിയിൽ എടുക്കുന്ന കുത്തിവെപ്പ് (Intra muscular regimen-ARV)
തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പ് (Intra dermal rabies vaccine- IDRV)
മുൻപ് പറഞ്ഞപോലെ തൊലിപ്പുറത്തു എടുക്കുന്ന ഇഞ്ചക്ഷനു മരുന്ന് കുറവുമതി. ഉരത്തിനു താഴെ തൊലിപ്പുറത്താണ് കുത്തിവെപ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവെപ്പുകൾ. ഇപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും ഈ കുത്തിവെപ്പ് ആണള്ളത്. ഈ രീതിക്ക് വേഗത്തിൽ പ്രതിരോധശക്തി ഉണ്ടാവും എന്നാണ് പഠനങ്ങൾ പറയുന്നത്.
മസിലിൽ എടുക്കുന്ന കുത്തിവെപ്പ് തുടങ്ങിയവർ , ബാക്കി IDRV എടുക്കുന്നതോ, തിരിച്ചോ ചെയ്യുന്നത് അഭികാമ്യമല്ല .
ഇമ്മ്യൂണോഗ്ലോബുലിൻ ആദ്യദിവസം കൊടുക്കാൻ പറ്റിയില്ലെങ്കിൽ എത്ര ദിവസം വരെ കൊടുക്കാം ?
എത്രയും നേരത്തെ കൊടുക്കുന്നതാണ് ഉത്തമം. ഇങ്ങനെ സാധിക്കാത്ത അവസരത്തിൽ പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യഡോസ് എടുത്തു 7 ദിവസത്തിനുള്ളിൽ എടുക്കണം.
ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമല്ലെങ്കിൽ എന്ത് ചെയ്യും ?
ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ട മുറിവുണ്ടാകുകയും ലഭ്യമല്ലാതെ ഇരിക്കുകയും ചെയ്താൽ മുറിവ് വൃത്തിയായി കഴുകി, ആദ്യ ദിവസ്സം തന്നെ ഇരട്ടി ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകാം. എന്നാൽ ഇത് ഇമ്മ്യൂണോഗ്ലോബുലിനു പകരമല്ല .
കുത്തിവെപ്പ് എടുത്ത മൃഗങ്ങൾ കടിച്ചാൽ നമ്മൾ കുത്തിവെപ്പ് എടുക്കണോ ?
മൃഗങ്ങൾക്കു നിർദ്ദേശിച്ചിട്ടുള്ള കുത്തിവെപ്പ് പട്ടിക പ്രകാരം മുഴുവൻ കുത്തിവെപ്പുകളും എടുത്തിട്ടുണ്ടെങ്കിൽ അവയിൽ നിന്ന് പേ വിഷബാധ ഉണ്ടാവാൻ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവെപ്പും ആവശ്യമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ പലപ്പോഴും മൃഗങ്ങളിലെ കുത്തിവെപ്പിന് നിലവാരം കുറഞ്ഞ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ കുത്തിവെപ്പ് കൃത്യമായി എടുക്കാതെ ഇരിക്കാനും എടുത്തത് ശരിയായ രീതിയിൽ അല്ലാതിരിക്കാനും സാധ്യത ഉണ്ട്. ഒപ്പം മൃഗങ്ങളിൽ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ (Antibody test) ഉള്ള സംവിധാനവും കുറവാണ്. അതുകൊണ്ടു ഇത്തരം സാഹിചര്യങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നതാണ് അഭികാമ്യം.
മൃഗങ്ങളിലെ കുത്തിവെപ്പ് എങ്ങനെയാണ് ?
മൂന്നാം മാസവും ഒൻപതാം മാസവും ഓരോ കുത്തിവെപ്പും, ശേഷം ഓരോ വർഷവും ബൂസ്റ്റർ ഡോസും എടുക്കണം. കുത്തിവെപ്പ് എടുത്തു എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം.
കുത്തിവെപ്പ് എടുക്കാതെ മൃഗത്തെ 10 ദിവസം നോക്കിയാൽ പോരെ ?
സ്ഥിരം കേൾക്കുന്ന ഒരു സംശയമാണിത്. വീട്ടിലെ പട്ടിയാണ്, പുറത്തുപോകാറില്ല, 10 ദിവസം നോക്കിയാൽപ്പോരേ എന്ന് ? കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഭാഗ്യപരീക്ഷണം നമ്മുടെ ജീവിതം വെച്ച് നടത്തേണ്ടല്ലോ ! കുത്തിവെപ്പ് തുടങ്ങിയതിനു ശേഷം, 10 ദിവസം ആയിട്ടും പട്ടിക്ക് ഒന്നും സംഭവിച്ചില്ല എങ്കിൽ കുത്തിവെപ്പ് Pre exposure prophylaxis ആയി മാറ്റാവുന്നതാണ്. ഇനി ആരെങ്കിലും പട്ടിയെ കൊല്ലുകയോ, പട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുകയോ ചെയ്താൽ മുഴുവൻ കുത്തിവെപ്പും എടുക്കണം. പട്ടിയുടെയും പൂച്ചയുടെയും കാര്യത്തിൽ മാത്രമേ ഈ ഒബ്സർവേഷൻ പറയാറുള്ളൂ. മറ്റേത് മൃഗത്തിനും സാധരണപോലെ കുത്തിവെപ്പുകൾ ആദ്യദിവസം തൊട്ടു എടുക്കണം.
ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്‌സിൻ കൊടുക്കാമോ ?
തീർച്ചയായും കൊടുക്കാം. ഇവർക്ക് യാതൊരു ആരോഗ്യപ്രശ്നവും കുത്തിവെപ്പ് ഉണ്ടാക്കാറില്ല. കുട്ടികളിലും പ്രായമുള്ളവർക്കും, രോഗങ്ങൾ ഉള്ളവരിലും കുത്തിവെപ്പ് എടുക്കാം.
മുൻപ് കുത്തിവെപ്പ് എടുത്തവർ വീണ്ടും എടുക്കണോ ?
വേണം .മുൻപ്‌ മുഴുവൻ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവെപ്പ് മാത്രം എടുത്താൽ മതിയാകും 0, 3 ദിവസങ്ങളിൽ. കൃത്യമായി ഓർക്കാത്തവർക്കും മുൻപ് മുഴുവൻ കുത്തിവെപ്പും എടുക്കാത്തവർക്കും വീണ്ടും മുഴുവൻ കോഴ്സ് എടുക്കണം. എന്നാൽ ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. മുറിവ് വൃത്തിയായി മുകളിൽ പറഞ്ഞതുപോലെ കഴുകാൻ മറക്കരുത്.
പട്ടി കടിക്കുന്നതിന് മുന്നേ പ്രതിരോധത്തിനായി കുത്തിവെപ്പ് എടുക്കാമോ ?
എടുക്കാം. പട്ടിയേം പൂച്ചയെം ഒക്കെ സ്ഥിരം കൈകാര്യം ചെയ്യുന്നവർക്കും, വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും ഒക്കെ മുന്നേ ഈ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണു. 0, 7 ,28 ദിവസങ്ങളിൽ 3 കുത്തിവെപ്പ് ആണ് എടുക്കേണ്ടത്. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ 2 കുത്തിവെപ്പ് എടുത്താൽ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.
ഓർത്തിരിക്കാൻ
മുറിവ് നന്നായി 10 -15 മിനിട്ടു കഴുകുക
ആദ്യമായി കുത്തിവെപ്പ് എടുക്കുന്നവർ 0, 3, 7, 28 ദിവസങ്ങളിൽ 0 .1 ml മരുന്ന് രണ്ടു ഷോൾഡറിലും എടുക്കണം.
ഒരിക്കൽ കുത്തിവെപ്പ് എടുത്തവർ 0, 3 ദിവസങ്ങളിൽ 0 .1 ml ഒരു വശത്തു മാത്രം എടുക്കണം.
കാറ്റഗറി 3 മുറിവുള്ളവർ മുറിവിൽ എടുക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം.
മങ്കി പോക്സ് അഥവാ കുരങ്ങ് പനി
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെവിടെ പൊട്ടിപ്പുറപ്പെടുന്ന ഏതു സാംക്രമിക രോഗവും നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കാറുണ്ട്. യാത്രാ സങ്കേതങ്ങൾ ഏറെ മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും അവരിലൂടെ രോഗാണുക്കൾക്കുമെല്ലാം എത്തിപ്പെടാൻ അധികം സമയം വേണ്ടെന്നതും നമ്മുടെ ആശങ്കയേറ്റുന്ന വസ്തുതയാണ്.
ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മങ്കി പോക്സ് അഥവാ കുരങ്ങ് പനിയാണ്. കുരങ്ങ് പനി എന്ന പേരാണ് നമ്മൾ നേരത്തേ ക്യാസനൂർ ഫോറസ്റ്റ് ഡിസീസിനും നൽകിയിരുന്നത്. അതുകൊണ്ടു തന്നെ മങ്കി പോക്സിനെ കുരങ്ങു പനി എന്ന് വിളിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കാം.ആദ്യമായി കുരങ്ങുകളിലാണ് കണ്ടെത്തിയത് എന്നതുകൊണ്ടാവാം മങ്കി പോക്സിന് ഇങ്ങനെയൊരു വിളിപ്പേര് വന്നത്.
മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായും മധ്യ , പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കൂടുതലും കണ്ടു വന്നിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ മെയ് 14 മുതൽ ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, കാനഡ എന്നിവിടങ്ങളിൽ നിന്നും മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
സ്മോൾ പോക്സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്സ് വൈറസ് കുടുംബത്തിൽ പെട്ട ഓർതോ പോക്സ് വൈറസാണ് മങ്കി പോക്സ് വൈറസും. മങ്കി പോക്സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമുണ്ട്.എന്നാൽ രോഗ തീവ്രതയും മരണനിരക്കും പക്ഷേ വസൂരിയേക്കാൾ കുറവാണ്.
1980 ഓടെ വസൂരി ലോകത്ത് നിന്ന് നിർമ്മാർജനം ചെയ്യപ്പെടുകയും വസൂരിക്കെതിരായ കുത്തിവെപ്പ് പ്രതിരോധ പരിപാടി നിർത്തലാക്കുകയും ചെയ്തതോടെ പൊതുജനാരോഗ്യ പ്രാധാന്യമുള്ള ഓർതോ പോക്സ് വൈറസ് എന്നത് മങ്കി പോക്സ് ആയി മാറി.
രോഗാണു.
നേരത്തേ സൂചിപ്പിച്ചതു പോലെ പോക്സ് വൈറിഡേ കുടുംബത്തിലെ ഓർതോ പോക്സ് വിഭാഗത്തിൽ പെടുന്ന ഒരു ഡി .എൻ.എ വൈറസ് (Double stranded DNA Virus) ആണ് മങ്കി പോക്സ്.
രണ്ട് ജനിതക ശ്രേണിയിലുള്ള മങ്കി പോക്സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കൻ ( കോംഗോ ബേസിൻ ) വൈറസും പടിഞ്ഞാറൻ ആഫ്രിക്കൻ മങ്കി പോക്സ് വൈറസും.ഇതിൽ മധ്യ ആഫ്രിക്കൻ ഇനമാണ് കൂടുതൽ തീവ്രമായ അസുഖമുണ്ടാക്കുന്നതും എളുപ്പത്തിൽ പകരുന്നതും.
സ്വാഭാവിക ആതിഥേയരും രോഗാണു വാഹകരും.
അണ്ണാൻ, എലി വർഗത്തിൽ പെട്ട വിവിധ ജീവികൾ, കുരങ്ങുകൾ മുതലായവ ഈ രോഗം ബാധിക്കുന്നവയായും രോഗാണു വാഹകരായും കാണാറുണ്ട്.എന്നാൽ മങ്കി വൈറസിനെ ശരീരത്തിൽ സൂക്ഷിച്ചു വെക്കുകയും രോഗം പടർത്തുകയും ചെയ്യുന്ന തരത്തിൽ നാച്ചുറൽ റിസർവോയർ എന്ന നിലയ്ക്ക് ജന്തുക്കളെ കണ്ടെത്താനുള്ള വിശദമായ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
മങ്കി പോക്സ് വിവിധ രാജ്യങ്ങളിൽ ..
1958 ൽ ആദ്യമായി കുരങ്ങുകളിൽ നിന്നാണ് ഈ വൈറസിനെ പരീക്ഷണശാലയിൽ വെച്ച് വേർതിരിച്ചെടുത്തത്.
1970 ൽ കോംഗോ റിപ്പബ്ലികിലെ ഒമ്പതു വയസ്സുള്ള ഒരു ആൺകുട്ടിയുടേതാണ് ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കി പോക്സ് കേസ്.തുടർന്ന് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആഫ്രിക്കക്ക് പുറത്ത് മനുഷ്യരിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2003-ൽ അമേരിക്കൻ ഐക്യനാടുകളിലാണ്.ഘാനയിൽ നിന്നും ഇറക്കുമതി ചെയ്ത എലി വർഗത്തിൽ പെട്ട ജീവികളിൽ നിന്നുമാണ് രോഗം പടർന്നത്.
തുടർന്ന് 2018-ൽ ഇസ്രായേലിലും, ഇംഗ്ലണ്ടിലും, 2019 – ൽ സിംഗപ്പൂരിലും , 2021 ൽ അമേരിക്കൻ ഐക്യനാടുകളിലും മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇപ്പോഴിതാ 2022 മേയ് 14 മുതൽ ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ കൂടിയും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
രോഗപ്പകർച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിൽ നിന്നും ശരീരസ്രവങ്ങളിൽ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പർക്കം പുലർത്തുന്നതു വഴിയും മനുഷ്യരിലേക്ക് രോഗം പകരാം. മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതു മൂലവും രോഗം പടരാം.
രോഗം ബാധിച്ച ആളുകളുടെ ശ്വസന സ്രവങ്ങളിൽ നിന്നോ (Respiratory secretions), രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളിൽ നിന്നോ,,,(Skin lesions), രോഗികൾ ഉപയോഗിച്ച ബെഡ്, പുതപ്പ്, ടവൽ എന്നിവയിൽ നിന്നോ രോഗം മറ്റുള്ളവരിലേക്ക് പടരാം.നാം സംസാരിക്കുമ്പോഴും മറ്റുമുണ്ടാകുന്ന ചെറു കണികകൾ വഴി രോഗം പകരാൻ ദീർഘ നേരം മുഖാമുഖം സമ്പർക്കം പുലർത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരും രോഗികളെ ശുശ്രൂഷിക്കുന്നവരുമാണ് ഇത്തരത്തിൽ രോഗബാധിതരാകാൻ സാധ്യത കൂടുതൽ.
അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പ്ലാസന്റ വഴി മങ്കി പോക്സ് പകരാം. (Congenital Monkey Pox) പ്രസവസമയത്തോ പ്രസവത്തിന് ശേഷമോ കുഞ്ഞിലേക്ക് അസുഖം പകരാം.
ലൈംഗിക ബന്ധത്തിലൂടെയും മങ്കി പോക്സ് പകരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ
ബീജ ഗർഭകാലം അഥവാ ഇൻകുബേഷൻ പീരീഡ് ( രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന സമയം ) 6-13 ദിവസം വരെയാണ്. ഇത് 5 മുതൽ 21 വരെ ദിവസങ്ങൾ വരെ വ്യത്യാസപ്പെടാം.
പനി, കടുത്ത തലവേദന,കഴലകളിലെ നീർവീക്കം, നടുവേദന, പേശീവേദന, അതിയായ ക്ഷീണം എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങൾ.
കഴലകളിൽ നീർവീക്കം മങ്കി പോക്സിനോട് സാദൃശ്യമുള്ള ചിക്കൻ പോക്സ്, അഞ്ചാം പനി, സ്മോൾ പോക്സ് എന്നിവയിൽ നിന്നും ഇതിനെ വേർതിരിച്ചു നിർത്തുന്ന ഘടകമാണ്.
തൊലിപ്പുറമേയുളള തിണർപ്പുകൾ(Skin eruptions) പനി തുടങ്ങി 1-3 ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. മുഖത്തും കൈകാലുകളിലുമാണ് റാഷസ് കൂടുതൽ കാണപ്പെടുക.
മുഖത്തും (95% കേസുകളിലും ), ഉള്ളം കയ്യിലും ഉള്ളം കാലിലും (75 % ), വായ്ക്കുള്ളിലെ സ്തരത്തിൽ (70% ), ഗുഹ്യഭാഗത്തും (30%), കൺജക്റ്റൈവയിലും (20 %), നേത്ര പടലത്തിലും ഇത്തരത്തിൽ തിണർപ്പുകൾ കാണാം.
തൊലിപ്പുറമേയുള്ള പരന്ന പാടുകളായി തുടങ്ങി അൽപ്പം ഉയർന്നു പൊന്തിയ പാടുകളായി, പിന്നീട് തെളിഞ്ഞ സ്രവം നിറഞ്ഞ കുമിളകളായും പഴുപ്പ് നിറത്തിലുള്ള സ്രവം നിറഞ്ഞ കുമിളകളായും മാറി ഒടുവിൽ കരിഞ്ഞ പാടുകളായി ശേഷിക്കുന്ന രീതിയാലാണ് തൊലിപ്പുറമേയുള്ള തിണർപ്പുകളുടെ രീതി.
പരമാവധി 2-4 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഗുരുതര സ്വഭാവം കൈവരിക്കാത്ത തരത്തിൽ സങ്കീർണതകൾ ഇല്ലാതെ മാറുന്നതാണ് മങ്കി പോക്സിന്റെ സാധാരണ ഗതി. എന്നാൽ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഈ രോഗം ഗുരുതരമാവാറുണ്ട്.
ന്യൂമോണിയ, രക്തത്തിലെ അണുബാധ, മസ്തിഷ്കജ്വരം, നേത്രപടലത്തിലെ രോഗബാധ മൂലമുണ്ടാകാവുന്ന അന്ധത മുതലായ സങ്കീർണതകൾ ഇതുമൂലം ഉണ്ടാകാം.
രോഗനിർണയം
രോഗലക്ഷണങ്ങളിൽ നിന്നും പരിശോധനയിൽ നിന്നും രോഗ നിർണയം നടത്തുമ്പോൾ ശരീരത്തിൽ തിണർപ്പുകളോട് കൂടിയ പനി ഉണ്ടാക്കുന്ന വിവിധ ബാക്ടീരിയൽ അണുബാധകൾ, ചിക്കൻ പോക്സ്, അഞ്ചാം പനി, സിഫിലിസ് , മരുന്നുകളോടുള്ള അലർജി മുതലായവയിൽ നിന്നും മങ്കി പോക്സിനെ വേർതിരിച്ചറിയാൻ തുടക്കത്തിലേ പ്രത്യക്ഷപ്പെടുന്ന കഴലകളുടെ നീർവീക്കം സഹായകമാണ്.
തൊലിപ്പുറത്തെ തിണർപ്പുകളിൽ(Skin lesions) നിന്നും സാമ്പിളുകൾ ശേഖരിച്ച് PCR പരിശോധന നടത്തിയാണ് രോഗനിർണയം നടത്തുക.
രക്തത്തിൽ വൈറസിന്റെ അളവ് കൂടുതലായി കാണപ്പെടുന്ന വൈറീമിയ ഫേസ് താരതമ്യേന കുറവായതിനാൽ രക്ത സാമ്പിൾ ഉപയോഗിച്ചുള്ള പി.സി.ആർ പരിശോധന രോഗനിർണയത്തിൽ അത്ര സ്വീകാര്യമല്ല.
മറ്റ് ഓർതോ പോക്സ് വൈറസുകളുമായി കോസ് റിയാക്റ്റ് ചെയ്യാൻ സാധ്യത ഉള്ളതിനാൽ ആന്റിജൻ, ആന്റിബോഡി പരിശോധനകൾ ഉൾപ്പടെയുള്ള സീറോളജി പരിശോധനയും രോഗ നിർണ്ണയത്തിന് അത്ര അഭികാമ്യമല്ല.
ചികിത്സ
രോഗലക്ഷണങ്ങൾക്കനുസരിച്ചും സങ്കീർണതകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിച്ചും ആണ് ചികിത്സ നൽകുക.രോഗിക്ക് പോഷകസമ്പുഷ്ടമായ ആഹാരവും ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും നൽകണം.
സ്മോൾ പോക്സ് ചികിത്സക്കായി കണ്ടു പിടിക്കപ്പെട്ട Tecovirimat എന്ന മരുന്ന് മങ്കി പോക്സ് ചികിത്സക്ക് ഉപയോഗിക്കാനായും നിലവിൽ ലൈസൻസ് നേടിയിട്ടുണ്ട്.
വാക്സിനേഷൻ
സ്മോൾ പോക്സിനെതിരായ കുത്തിവെപ്പ് മങ്കി പോക്സ് തടയുന്നതിന് 85% ഫല പ്രദമാണ്. അതുകൊണ്ടു തന്നെ വസൂരിക്കെതിരായ കുത്തിവെപ്പെടുത്തവരിൽ മങ്കി പോക്സ് ലഘുവായ അസുഖം ഉണ്ടാക്കാനേ വഴിയുള്ളൂ. പക്ഷേ വസൂരി നിർമാർജനത്തിന് ശേഷം അതിനെതിരായ കുത്തിവെപ്പ് നിർത്തലാക്കിയതിനാൽ ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ വരെ ജനിച്ചവർക്കേ സ്മോൾ പോക്സ് വാക്സിൻ കിട്ടാൻ സാധ്യതയുള്ളൂ. 40-50 വയസ്സിൽ താഴെയുള്ളവർക്ക് ആ വാക്സിൻ കിട്ടിക്കാണാൻ സാധ്യത കുറവാണ്. എന്തായാലും നിങ്ങളുടെ ഇടത്തേ ഉരത്തിൽ സ്മോൾ പോക്സ് വാക്സിൻ എടുത്തതിന്റെ സാമാന്യം നല്ല ഒരു പാട് ഉണ്ടോ എന്ന് ഒന്ന് നോക്കിക്കോളൂ.
നിലവിൽ Ankara strain ൽ നിന്നും ഉണ്ടാക്കിയ മോഡിഫൈഡ് attenuated വാക്സിൻ പരിമിതമായി ലഭ്യമാണ്. ഈ വാക്സിൻ രണ്ട് ഡോസുകളാണ് എടുക്കേണ്ടത്.
രോഗ പ്രതിരോധം.
രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
ആരോഗ്യപവർത്തകൾ രോഗികളുമായി ഇടപെടുമ്പോൾ ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോകോളുകൾ കർശനമായും പാലിക്കുക.
സാധ്യമെങ്കിൽ സ്മോൾ പോക്സ് വാക്സിൻ എടുത്തിട്ടുള്ളവരെ രോഗീപരിചരണത്തിനായി നിയോഗിക്കുക.
രോഗികളുടേയും മൃഗങ്ങളുടേയും സാമ്പിളുകൾ പരിശീലനം സിദ്ധിച്ച ആളുകൾ മാത്രം ലാബുകളിൽ കൈകാര്യം ചെയ്യുക.
സാമ്പിളുകൾ ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ WHO നിർദ്ദേശങ്ങൾക്കനുസരിച്ച് ട്രിപ്പിൾ പാക്കേജിംഗ് ഉറപ്പു വരുത്തുക.
വന്യമൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. അസുഖമുള്ളതോ മരണമടഞ്ഞതോ ആയ മൃഗങ്ങളുമായും മൃഗങ്ങളുടെ രക്തം, മാംസം എന്നിവയുമായും സമ്പർക്കം പുലർത്താതിരിക്കുക.
മൃഗങ്ങളുടെ മാംസം സുരക്ഷിതമായി വേണ്ടത്ര പാചകം ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.
പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ സാംക്രമിക രോഗത്തെ പ്രതിയും നാം ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും അത്തരം രോഗങ്ങളെപ്പറ്റിയും അവയുടെ നിയന്ത്രണത്തെ പറ്റിയും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യുക തന്നെ ചെയ്യും.